പ്രശസ്ത നടി മിയാ ജോർജിന്റെ വിവാഹം കഴിഞ്ഞു. ശനിയാഴ് ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ.
ഇന്നു വൈകിട്ട് തന്നെ വിവാഹസൽക്കാരവും നടക്കും. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങായിരുന്നു പള്ളിയിൽ നടന്നത്. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്‌കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്.
വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കോട്ടും സ്യൂട്ടുമായിരുന്നു അശ്വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്.
മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ അശ്വിനെ കണ്ടെത്തിയത്.
വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങിൽ നിന്നുള്ള മിയയുടെ ചിത്രങ്ങൾ പുറത്തെത്തിയിരുന്നു. കുടുംബാംഗങ്ങലും കൂട്ടുകാരികളും ചേർന്ന് മിയയ്ക്ക് സർപ്രൈസ് ആയി ബ്രൈഡൽ പാർട്ടിയും മിയയ്ക്കായി ഒരുക്കിയിരുന്നു.ഇതിന്റെ ഫോട്ടോസെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മിയ പാല അൽഫോൻസ കോളജിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും, സെന്റ് തോമസ് കോളജിൽ നിന്നു മാസ്റ്റർ ഡിഗ്രിയുമെടുത്തു. രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്. അതിന് മുൻപ് അൽഫോൺസാമ്മ സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായിരുന്നു