പഴയ സിനിമാ കഥാപാത്രങ്ങളെല്ലാം ഇപ്പോൽ ട്രോളന്മാരുടെ സ്ഥിരം ഇരകളാണ്. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറം താരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് രമണനും മണവാളനും ദശമൂലം ദാമുവുമെല്ലാം. ട്രോളുകളുടെ പോക്ക് കണ്ടിട്ട് പല കഥാപാത്രങ്ങളേയും വീണ്ടും സിനിമയിലേക്ക് കൊണ്ടു വരിക വരെയുണ്ടായിട്ടുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ താരം ആകുന്നത് കുഞ്ഞിക്കൂനനിൽ സായ്കുമാർ അവതരിപ്പിച്ച വാസു അണ്ണൻ ആണ്. സായ്കുമാർ അവതരിപ്പിച്ച ക്രൂരനായ വില്ലനെ നായകനാക്കി മാറ്റുന്നതാണ് ഇപ്പോൾ വൈറലാകുന്ന ട്രോളുകൾ. ട്രോളുകൾ കൈവിട്ട പോലെ കുതിക്കുകയാണ്.
ദിലീപ് ഇരട്ടവേഷത്തിൽ എത്തിയ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.നിരവധി ട്രോളുകളാണ് സിനിമയിലെ വില്ലനായി എത്തിയ വാസുവണ്ണനെയും നായികയായി ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാന്യയെയും ചേർത്ത് എത്തുന്നത്.
പോയി പോയി മന്യയുടെ നായികയും വാസു അണ്ണനും തമ്മിലുള്ള വിവാഹം വരെ സോഷ്യൽ മീഡിയ നടത്തിക്കളഞ്ഞു. മറ്റ് വൈറൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തായി വാസു അക്ഷരാർത്ഥത്തിൽ വില്ലനാണ്.
അതുകൊണ്ട് തന്നെ ട്രോളുകളിലെ രാഷ്ട്രീയവും ചർച്ചയാകുന്നുണ്ട്. സംഗതി കൈവിട്ട് പോകുമെന്ന് കണ്ട് നി മന്യ തന്നെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്യ മറുപടി നൽകിയിരിക്കുന്നത്.
വികാസാണ് തന്റെ ഭർത്താവെന്നും വാസു അണ്ണനെ സൂക്ഷിക്കണമെന്നുമാണ് മന്യ കുറിച്ചത്. 2013 ലാണ് മന്യയും വികാസ് ബാജ്‌പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ഇപ്പോൾ ന്യൂയോർക്കിലാണ് ഇവരുടെ താമസം. ജോക്കർ, സ്വപ്നക്കൂട്, വൺമാൻ ഷോ, അപരിചിതൻ, വക്കാലത്ത് നാരായണൻകുട്ടി തുടങ്ങി നിരവധി മലയാള സിനിമകളിൽ നായികയായി മന്യ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ് ട്രോളുകൾ പ്രചരിച്ചത്. എന്നാൽ, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താൻ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നാണ് മന്യ അറിയിക്കുന്നത്.
അതേസമയം മന്യ എത്തിയത് നർമ്മത്തിൽ പൊതിഞ്ഞ ഒരു വിശദീകരണവുമായാണ്. ‘വികാസ്, എന്റെ യഥാർഥ ഭർത്താവ്. വാസു അണ്ണനെ സൂക്ഷിക്കണം, ആ ജോഡി ഇപ്പോൾ ട്രെൻഡിങ് ആണ്’. എന്നുമാണ് മന്യ കുറിച്ചത്.