റിലീസിന് മുമ്പ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം നേടിയത് വിശ്വസിക്കാനാവാത്ത നേട്ടമാണെന്ന് നടൻ പൃഥ്വിരാജ്.
റിപ്പോർട്ടർ ടിവിയിൽ തന്റെ പുതിയ സിനിമയായ ബ്രദേർസ് ഡെയുടെ പ്രമേഷൻ അഭിമുഖത്തിന് ഇടെയായിരുന്നു പൃഥ്വിയുടെ പ്രസ്താവന.
മരക്കാർ റിലീസിന് മുമ്പ് നേടിയ ബിസിനസ് വിശ്വിസിക്കാനാവാത്തത് ആണ്. തുക ഞാൻ പറയുന്നില്ല. കാരണം നിർമ്മാതാവ് ഞാൻ അല്ല. പക്ഷേ എനിക്ക് അറിയാം നിർമ്മാതാവ് എന്റെ സുഹൃത്താണ്. ലാലേട്ടനുമായി സംസാരിക്കാറുണ്ട്. എന്നും പൃഥ്വിരാജ് പറഞ്ഞു.
അധികം ഒന്നും പുറകിലേക്ക് പോകേണ്ട രണ്ട് വർഷം മുമ്പ് ഇതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ എനിക്ക് വട്ടാണെന്ന് പറഞ്ഞേനെയെന്നും ഇത്തരം നേട്ടങ്ങൾ ഉണ്ടാവണമെന്നും മമ്മൂട്ടിയുടെ മാമാങ്കവും ഇത്തരത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിൽ പുതിയ ബിസിനസുകൾ വഴി തെളിയിച്ചിരുന്നു. ബ്രദേഴ്സ് ഡെയാണ് പ്ൃഥ്വിയുടെ പുതിയ സിനിമ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി സ്വന്തം കഴിവുകൊണ്ട് അഭിനേതാവെന്ന നിലയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രദേഴ്‌സ് ഡേയ്ക്കുണ്ട്.
പൃഥ്വിരാജിന് പുറമേ വിജയരാഘവൻ , പ്രയാഗ , ഐശ്വര്യ ലക്ഷ്മി, മഡോണ, മിയ, തമിഴ് നടൻ പ്രസന്ന തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.