മലയാളം മിനിസ്ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീർ. തന്റ ബോൾഡ് ഫോട്ടോ ഷൂട്ടുകളിലൂടെ നേരത്തെ തന്നെ ജാനകി ശ്രദ്ധ നേടിയിരുന്നു എങ്കിലും ബിഗ് ബോസിലേക്ക് കടന്നു വന്നതോടെയാണ് മലയാളികൾ താരത്തെ കൂടുതൽ അടുത്തറിഞ്ഞത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടാനും ജാനകിയ്ക്ക് സാധിച്ചിരുന്നു. തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലക്കാരി ആണെന്ന് ഒരാഴ്ച കൊണ്ട് തന്നെ ബിഗ് ബോസിൽ ഉണ്ടായിരുന്നവർക്കും പ്രേക്ഷകർക്കും ജാനകി വ്യക്തിമാക്കി കൊടുത്തിരുന്നു. ഇപ്പോഴിതാ ജാനകി പ്രധാന വേഷത്തിലെത്തുന്ന സിനിമയായ ഹോളി വൂണ്ട് റിലീസ് ചെയ്തിരിക്കുകയാണ്.
ഒടിടി റിലീസായ ചിത്രം ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. എന്റെ ശരീരത്തിൽ എനിക്ക് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഞാൻ അത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് എന്നാണ് ബോൾഡ് ഫോാട്ടോഷൂട്ടുകളെക്കുറിച്ച് ജാനകി പറയുന്നത്. ഞാൻ മാത്രമല്ല, ഇവിടെ എന്നെപോലെ പലരും ബോൾഡ് ഫോട്ടോഷൂട്ട് എന്ന് വിളിയ്ക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ടെന്നും ജാനകി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Also Read
തമിഴ് ആൺകുട്ടികളെ ആണ് എനിക്ക് ഇഷ്ടം, നാണം എന്ന സംഭവം എനിക്കില്ല, മാളവിക ജയറാം പറയുന്നത് കേട്ടോ
നേരത്തെ കുറച്ചധികം തടിയുള്ള ചബ്ബിയായിട്ടുള്ള ആളായിരുന്നു താൻ. വർക്കൗട്ടും ഡയറ്റും എല്ലാം ചെയ്ത് തടി കുറച്ച ശേഷം, എന്റെ ശരീരത്തോട് ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ഇറങ്ങിയത് എന്നും ജാനകി പറയുന്നുണ്ട്. തന്റെ കാഴ്ചപാടിൽ ഞാൻ ഓകെയാണ്. മറ്റുള്ളവർക്ക് എന്റെ ഫോട്ടോഷൂട്ട് ഒരു മോശമായി തോന്നുന്നുണ്ട് എങ്കിൽ അത് തന്റെ കുറ്റമല്ല എന്നും ജാനകി വ്യക്തമാക്കുന്നുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ അങ്ങനെ ഇരിക്കാനുള്ള ആത്മവിശ്വാസം എനിക്കുള്ളപ്പോൾ മറ്റുള്ളവർ പറയുന്നതിനെ ഞാൻ കാര്യമാക്കേണ്ടതില്ല എന്നും തന്നെ വിമർശിക്കുന്നവർക്ക് തന്നെ പോലെ ചെയ്യാനാകില്ലെന്നും ജാനകി പറയുന്നുണ്ട്. തുറന്ന് കാണിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന ജാനകി ഇതെല്ലാം എല്ലാവർക്കും ഉള്ള സാധനമാണെന്ന് എല്ലാവർക്കും അറിയാം എന്നും പറയുന്നുണ്ട്.
അതേസമയം, കേരളത്തിൽ മാത്രമാണ് സംസ്കാരം എന്നൊക്കെ പറഞ്ഞ് പൊതിഞ്ഞു വെയ്ക്കുന്നത് എന്നും ജാനകി അഭിപ്രായപ്പെടുന്നു. എന്നിട്ടും ഇവിടെ കോ ണ്ടത്തിന്റെ പരസ്യം അടക്കം ഉണ്ട്. അതൊക്കെ എല്ലാവരും ചെയ്യുന്നു കാണിക്കുന്നു എന്നും ജാനകി സദാചാര കേരളത്തോടായി ചൂണ്ടിക്കാണിക്കുന്നു. കോണ്ടത്തിന്റെ പരസ്യത്തിൽ എല്ലാം അഭിനയിക്കാൻ പുറത്ത് നിന്ന് ആളെ കൊണ്ടുവരാൻ പറ്റുമോ.
അങ്ങനെ കൊണ്ടുവന്നാലും നമുക്ക് ഉള്ളത് ഒക്കെ തന്നെയല്ലേ അവർക്കും ഉള്ളതെന്നും പക്ഷെ നമ്മള് കാണിച്ചാൽ മാത്രം അത് പ്രശ്നമാവുകയാണെന്നും ജാനകി പറയുന്നുണ്ട്. അവരെ അവരുടെ സമൂഹം അംഗീകരിയ്ക്കുന്നു. ഇവിടെ അതില്ല എന്നാണ് ജാനകിയുടെ വാദം.
കേരളത്തിൽ ഇപ്പോഴാണ് ഗുഡ് ടച്ചും ബാഡ് ടച്ചും എല്ലാം പഠിപ്പിയ്ക്കുന്നത്. പെട്ടന്ന് ഒരാൾ അതിൽ നിന്ന് പുറത്ത് കടക്കുമ്പോൾ നമ്മുടെ സമൂഹത്തിന് അത് അംഗീകരിക്കാൻ പറ്റുന്നില്ല എന്നും അതാണ് പ്രശ്നമെന്നുമാണ് ജാനകി പറയുന്നത്.