പുത്തൻ ഫോട്ടോകളുമായി പ്രിയ താരം, സൗന്ദര്യം തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ: വൈറൽ

235

ഇന്ത്യയിലെ അറിയപ്പെടുന്ന അവതാരകയും അഭിനേത്രിയും മോഡലും ആണ് മഞ്ജുഷ രാംപള്ളി.തെലുങ്ക് സിനിമകളിലും മിനിസ്‌ക്രീനിലും ആണ് മഞ്ജുഷ രാംപള്ളി സജീവം. കലാതപസ്വി കെ വിശ്വനാഥ് അഭിനയിച്ച കുച്ചി കുച്ചി കുനമ്മ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു ബിഗ് സ്‌ക്രീനിലേക്ക് താരത്തിന്റെ അരങ്ങേറ്റം.

തുടർന്ന് ആശാല പല്ലക്കി, അഹല്യ, ചക്രവാകം തുടങ്ങിയ തെലുങ്ക് ടിവി സീരിയലുകളിൽ വേഷമിട്ടു താരം. ഓംകാരം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് മഞ്ജുഷ ശ്രദ്ധ പിടിച്ചു പറ്റി. 2005ലാണ് മഞ്ജഷ ആങ്കറിംഗിലേക്ക് ചുവടു വെക്കുന്നത്. ജെമിനി ടെലിവിഷനിൽ അവതാരകയായി പ്രവർത്തിച്ചു.

Advertisements

4000ൽ അധികം ഷോകളിൽ മഞ്ജുഷ അവതാരകയായിട്ടുണ്ട്. അവയിൽ മിക്കതും സെലിബ്രിറ്റികളുടെ അഭിമുഖങ്ങളാണ്. 24 ഫ്രെയിംസ്, സ്റ്റൈൽ സ്റ്റൈൽ റാ, ഫ്ലാഷ് ബാക്ക്, മൈ ചോയ്സ്, മീരു നേനു ഒ പാട തുടങ്ങിയ ഷോകൾ അവർ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read
കഷ്ടപ്പെട്ട് അധ്വാനിച്ചതെല്ലാം ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടു, കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്; സങ്കടം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

1990 ജൂൺ 12ന് തെലങ്കാനയിലെ ഹൈദരാബാദിലാണ് മഞ്ജുഷ ജനിച്ചത്. ഒരു അവതാരക, അഭിനേതാവ്, മോഡൽ എന്നീ നിലകളിൽ അറിയപ്പെടു ഈ 32 വയസ്സുകാരി തെലങ്കാനയിലെ ഹൈദരാബാദിൽ ആണ് താമസിക്കുന്നത്.

ആങ്കർ മഞ്ജുഷ എന്ന ഓമനപ്പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന ആങ്കറിംഗ് കഴിവുള്ള സുന്ദരിയായ താരം തന്റെ ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന യാളാണ്. മഞ്ജുഷയുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ പതിവായി കാണാൻ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആരാധകരുണ്ട്.

തന്റെ ഇൻസ്റ്റാഗ്രാമിൽ പതിവായി അതിശയകരമായ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മഞ്ജുഷ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എത്ര തിരക്കാണെങ്കിലും മഞ്ജുഷ എപ്പോഴും തനിക്കു വേണ്ടിയും സമയം കണ്ടെത്താറുണ്ട്. നൃത്തം ചെയ്യാനും പാചകം ചെയ്യാനും സിനിമ കാണാനും ഇഷ്ടപ്പെടുന്ന താരം ഒരു സംഗീത പ്രേമി കൂടിയാണ്. പതിവായി ജിമ്മിൽ വർക്കൗട്ട് ചെയ്യാറുള്ള മഞ്ജുഷ രാംപള്ളിക്ക് അത്ലറ്റുകളുടെ തരം ബോഡി ഷേയ്പ്പാണ് കിട്ടിയിട്ടുള്ളത്.

ശരീര സൗന്ദര്യം നിലനിർത്താൻ ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്നു താരം ഏത് വസ്ത്രം ധരിച്ചാലും നന്നായി ഇണങ്ങാറുണ്ട്. ജിമ്മിൽ പോകുന്നതിനു പുറമെ കർശനമായ ഭക്ഷണക്രമവും മഞ്ജുഷ പിന്തുടരുന്നുണ്ട്.

Also Read
തുടക്കം ബാല താരമായി, നായികയായും തിളങ്ങിയ താരത്തിന് ഇപ്പോഴും ഇരുപതുകാരിയുടെ ലുക്ക്, സാന്ത്വനം തമിഴ് പതിപ്പിൽ ദേവിയായി വേഷമിടുന്ന നടി സുജിതയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

Advertisement