മലയാളത്തിന്റ യുവ സൂപ്പർതാരവും സൂപ്പർഹിറ്റ് സംവിധായകനുമാണ് പൃഥ്വിരാജ്. പൃഥ്വി നായകനായി അടുത്തിടെ പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ സിനിമയാണ് ജന ഗണ മന. കഴിഞ്ഞ ദിവസം ജന ഗണ മനയുടെ സക്സസ് മീറ്റ് കൊച്ചിയിൽ വമ്പൻ രീതിയിലാണ് നടന്നത്.
ഈ പരിപാടിയിൽ പൃഥിക്കൊപ്പം കുഞ്ചാക്കോ ബോബനും, ടൊവിനോ തോമസും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്ന് വേഗത്തിൽ മടങ്ങുക ഈണെന്നും മോഹൻലാലിനെ കാണാൻ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാൻ ലാലേട്ടനെ കാണാൻ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങിൽ നിന്ന് നേരത്തെ ഇറങ്ങണം. ലാലേട്ടൻ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാൽ പിന്നെ പത്ത് അറുപത് ദിവസങ്ങൾക്ക് ശേഷം മാത്രമേ വരുകയുള്ളൂ.
അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണം എന്നിട്ട് വേണം ടോവിനോയിക്ക് ഒക്കെ പുറകേ ഡേറ്റ് ചോദിച്ച് പോകാൻ എന്നും പൃഥി പറയുന്നു. ഇതിനൊപ്പം തന്നെ തല്ലുമാലയിലെ ചില രംഗങ്ങൾ താൻ കണ്ടെന്നും മികച്ച ചിത്രമാകുമെന്നും പൃഥി പറഞ്ഞു. ടൊവിനോ തോമസിനും തല്ലുമാലക്കും പൃഥി ആശംസകളും അറിയിച്ചു.
അതേ സമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങ്ങിനായി അടുത്ത ദിവസങ്ങളിൽ മോഹൻലാൽ യു.കെയിലേക്ക് പോകും. ആ കാര്യമാണ് പൃഥി രാജ് എടുത്ത് പറഞ്ഞത്. പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പൃഥ്വി രാജും ടൊവിനോയും കുഞ്ചാക്കോ ബോബനെ കണ്ടും സ്നേഹം പങ്കുവെയ്ക്കുക ഉണ്ടായി.
കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊടിനും ഇരുവരും ആശംസകൾ അറിയിച്ചു.അതേസമയം തീർപ്പ് ആണ് പൃഥി പുറത്തിറങ്ങാൻ ഉരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻതാര നായികയായി എത്തുന്ന അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് പൃഥിരാജിന്റെ റീലീസിന് തയ്യാറായി ഇരിക്കുന്ന മറ്റൊരു ചിത്രമാണ്.
ഓണം റിലീസായിട്ടാണ് ഗോൾഡ് എത്തുക. കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിലാണ് നിലവിൽ പൃഥിരാജ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. താൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ അടുത്ത പാർട്ടായ എംപുരാൻ ആണ് ഇനി മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്നത്.