തമിഴ് ആൺകുട്ടികളെ ആണ് എനിക്ക് ഇഷ്ടം, നാണം എന്ന സംഭവം എനിക്കില്ല, മാളവിക ജയറാം പറയുന്നത് കേട്ടോ

1584

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജയറാം പാർവ്വതി ജോഡി. ഇവരുടെ മക്കളും ആരാധകരുടെ പ്രിയങ്കരർ ആണ്. ജയറാമിന്റെ മകൻ കാളിദാസ് ഇതിനോടകം തമിഴിലും തെലുങ്കിലും തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.

ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ മാളവികയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തി കഴിഞ്ഞു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്.

Advertisements

അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്.

Also Read
പുത്തൻ ഫോട്ടോകളുമായി പ്രിയ താരം, സൗന്ദര്യം തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ: വൈറൽ

മനോജ് പ്രഭാകറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അമിത് കൃഷ്ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിർവഹി ച്ചിരിക്കുന്നത്. വൈറലായൊരു വീഡിയോ ഗാനമായിരുന്നു ഇത്.

ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ചതാണ്.
അച്ഛൻ ജയറാമിനൊപ്പമാണ് മാളവിക അഭിനയിച്ചത്. സിനിമ പിന്നണി പ്രവർത്തനത്തിലും ജയറാമിന്റെ മകൾക്ക് താൽപര്യമുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ആദ്യം വിളിച്ചത് മാളവികയെയായിരുന്നു. ആ സമയത്ത് ദുൽഖർ നിർമിക്കുന്നുവെന്ന് മാത്രമേ തീരുമാനിച്ചിരുന്നുള്ളു.

എന്നാൽ കോൺഫിഡൻസ് കുറവായതിനാൽ പിന്മാറുകയായിരുന്നുവെന്ന് പിന്നീട് മാളവിക തന്നെ വെളിപ്പെടുത്തിയിരുന്നു. മെന്റലി ഞാൻ ഒരു സിനിമ ചെയ്യാനായി ഇപ്പോൾ തയ്യാറായിട്ടില്ല. നല്ല കഥയും വളരെ നല്ല കഥാപാത്രവുമൊക്കെയാണ്. പക്ഷെ എനിക്ക് ഇപ്പോൾ ചെയ്യാൻ പറ്റില്ല എന്നാണ് മാളവിക പറഞ്ഞത്.

ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മാളവിക പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്.
ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് മാളവിക വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് സംസാരിച്ചത്.
ചെറുപ്പം മുതലേ ഒരു ടെലിവിഷൻ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു.

വലുതായപ്പോൾ എന്താണ് കല്യാണം എന്ന് മനസിലായപ്പോൾ ആ ക്രേസ് അങ്ങ് പോയി. എന്റെ കല്യാണത്തിന് ഞാൻ നാണിച്ചിരിക്കുക ഒന്നും ഉണ്ടായിരിക്കില്ല. അധിക പക്ഷവും ഡപ്പാകൂത്ത് ഡാൻസ് ചെയ്യുകയായിരിക്കും. നാണം എന്ന സംഭവമേ എനിക്കില്ല.

ആദ്യമായി അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല. എനിക്ക് പ്രപ്പോസൽസ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസൽ വരുമ്പോൾ ക്രൂരമായി റിജക്ട് ചെയ്യാൻ എനിക്ക് തോന്നാറില്ല.

Also Read
കഷ്ടപ്പെട്ട് അധ്വാനിച്ചതെല്ലാം ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടു, കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്; സങ്കടം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

പതിയെ അവരെ ഒഴിവാക്കുമ്പോൾ അവർക്ക് കാര്യം മനസിലാവും. അല്ലെങ്കിൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പം. വിദേശിയായ വ്യക്തിയെ കല്യാണം കഴിക്കാൻ താൽപര്യമില്ല. തമിഴ് ആൺകുട്ടികളെയാണ് ഇഷ്ടം എന്നും മാളവിക ജയറാം വ്യക്തമാക്കുന്നു.

അതേ സമയം കുറച്ച് നാളുകൾക്ക് മുമ്പ് മാളവിക അഭിനയക്കളരിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്.

തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിലെത്തിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കൊണ്ടേല മോഡൽ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവരും മാളവികയ്ക്ക് ഒപ്പം അഭിനയ കളരിയിൽ ഉണ്ടായിരുന്നു.

മെച്ചപ്പെട്ടിട്ടുണ്ട് യഥാർഥത്തിൽ അല്ല എന്ന അടിക്കുറിപ്പോടെ മാളവിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

Advertisement