അടുത്തിടെ ആയിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമ തങ്ങളുടെ ഇഷ്ടം ലോകത്തെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് തങ്ങളുചെ ബന്ധം പുറത്തുവിട്ട ഇരുവരും പിന്നീട് ഒന്നിച്ച് ജീവിച്ച് തുടങ്ങുക ആയിരുന്നു.
എന്നാൽ മുമ്പൊരു വിവാഹം കഴിച്ചിരുന്നു, പത്ത് വർഷം ലിവിങ് ടുഗെതറിലായിരുന്നു, ഒരു പെൺകുഞ്ഞിന്റെ അമ്മയേ തുടങ്ങി എണ്ണിയാൽ തീരാത്ത കാരണങ്ങൾ നിരത്തിയാണ് ഗോപി സുന്ദർ അമൃത സുരേഷ് പ്രണയത്തെ പലരും ട്രോളിയും വിമർശിച്ചും രംഗത്ത് എത്തിയിരുന്നു.
കൂടാതെ വിദ്വേഷം തീർക്കാനായി സോഷ്യൽമീഡിയയിൽ ഇരുവരുടേയും പേജുകളിൽ കയറി വായിൽ തോന്നിയതെല്ലാം പറയുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ചും മ്യൂസിക്ക് വീഡിയോയെ കുറിച്ചുമുള്ള വിശേഷങ്ങൾ ജാങ്കോ സ്‌പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുക ആണ് ഗോപി സുന്ദറും അമൃത സുരേഷും. അമൃതയുടെ വ്യത്യസ്തമായൊരു ശബ്ദമാണ് തൊന്തരവ് മ്യൂസിക്ക് വീഡിയോയിൽ കേൾക്കാൻ സാധിക്കുക.
Also Read
തമിഴ് ആൺകുട്ടികളെ ആണ് എനിക്ക് ഇഷ്ടം, നാണം എന്ന സംഭവം എനിക്കില്ല, മാളവിക ജയറാം പറയുന്നത് കേട്ടോ
പലരും എന്നോട് ചോദിച്ചിരുന്നു ഇത് നീ തന്നെയാണോ പാടിയതെന്ന്. പുതിയ അനുഭവമായിരുന്നു തൊന്തരവിന് വേണ്ടി പാടിയപ്പോൾ ലഭിച്ചത്. ഞങ്ങൾ പാപ്പുവിനോട് ഒരു സന്ദർഭമുണ്ടാക്കിയ ശേഷം പറയുകയൊന്നും ആയിരുന്നില്ല. എല്ലാ സ്വഭാവിക സംഭവിക്കുകയായിരുന്നു. പാപ്പുവിനും ഇഷ്ടമാണ് ഇപ്പോൾ. എല്ലാം മനസിലാക്കി എടുക്കാൻ കുറച്ച് സമയം അവൾക്ക് കൊടുത്തിരുന്നു അത്രമാത്രം.
ബാക്കിയൊക്കെ ഒരു ഫ്‌ളോയിൽ സംഭവിച്ചു. പ്രായത്തേക്കാൾ പക്വതയുള്ള കുട്ടിയാണ് പാപ്പു. ഇപ്പോൾ എന്നെ പറ്റിയുള്ള പരാതികളൊക്കെ അവൾ പറയുന്നതും ചേട്ടനോടാണ്. ഞങ്ങൾ പ്രണയ ചിത്രങ്ങൾ പങ്കുവെക്കുന്നത് ഷോയ്ക്ക് വേണ്ടിയല്ല.
അത് അങ്ങനെ പങ്കുവെക്കുന്നത് ഞങ്ങളുടെ സന്തോഷത്തിന് വേണ്ടിയാണ്.
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതല്ലോ അത് കാണിക്കുക തന്നെ വേണം. ഞങ്ങളുടെ ഇഷ്ടം കണ്ട് ആർക്കെങ്കിലും അവരുടെ പ്രണയം പറയാൻ പറ്റിയാൽ നല്ലതല്ലേ. കാണാൻ താൽപര്യ പെടാത്തവർക്ക് കാണാതിരിക്കാം. ഞങ്ങൾ രാവിലെ ഉണരുന്നത് തന്നെ ഇന്ന് ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന വാർത്തയാണ് വന്നിരിക്കുന്നതെന്ന് നോക്കാൻ വേണ്ടിയാണ്.
ശരിക്കുമുള്ള കണ്ടന്റ് പോലുമല്ല. പലതും അവരായി സ്വയം ഉണ്ടാക്കിയ കണ്ടന്റാണ് പബ്ലിഷ് ചെയ്യുന്നത്. പാപ്പുവിലേക്ക് പോലും അത് വളരെ പെട്ടന്ന് എത്തുന്നുണ്ട്. പക്ഷെ അവൾ അതൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. കാര്യങ്ങൾ മനസിലാക്കാൻ അവൾക്കറിയാം. ചില പുതിയ വാർത്തകൾ അവൾ തന്നെ പറഞ്ഞ് തരാറുമുണ്ട്.
ഞാൻ പത്ത് വർഷം മുമ്പെ ഗോപി സുന്ദർ ഫാനാണ്. അന്ന് അത് പറഞ്ഞിട്ടുമുണ്ട് എന്ന് ഗോപി സുന്ദറും അമൃതയും പറയുന്നു. അടുത്തിടെ ഗോപി സുന്ദറും അമൃതയും പഴനി ക്ഷേത്രം സന്ദർശിച്ച് പൂമാലകൾ കഴുത്തിലണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.
രണ്ട് മാസം മുമ്പാണ് അമൃത സുരേഷ് ഗോപി സുന്ദറും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. ശേഷം സൈബർ ബുള്ളിയിങ് ആരംഭിക്കുക ആയിരുന്നു. ചിലർ ഗോപി സുന്ദറിന്റെ മുൻകാല ജീവിതം ചികഞ്ഞെടുത്ത് കൊണ്ടുവന്ന് വിമർശിക്കാൻ തുടങ്ങി.
പലപ്പോഴായി പരിഹാസവും വിമർശനവും കൂടിയാപ്പോൾ അമൃതയും ഗോപി സുന്ദറും ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇരുവരും പ്രണയം പരസ്യപ്പെടുത്തിയ ശേഷം താരങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്ക് പിന്നാലെയും സഞ്ചരിച്ച് കുറ്റപ്പെടുത്തുന്ന രീതിയും സോഷ്യൽ മീഡിയയിൽ കൂടിയിട്ടുണ്ട്. അതേ സമയം വിമർശനങ്ങൾ ഒരു വഴിക്ക് നടക്കുമ്പോഴും അമൃതയും ഗോപി സുന്ദറും തങ്ങളുടെ പുതിയ ജീവിതം ആഘോഷമാക്കുകയാണ്.
കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ചെയ്ത മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. അമൃതയും ഗോപി സുന്ദറും തന്നെയാണ് മ്യൂസിക്ക് വീഡിയോയിൽ പാടി അഭിനയിച്ചിരുന്നത്. തൊന്തരവ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോ പ്രേക്ഷകർക്കുള്ള തങ്ങളുടെ പാർട്ടി ട്രീറ്റാണെന്നാണ് അമൃതയും ഗോപി സുന്ദറും പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.