ഒളിമ്പിക്സിൽ വെങ്കല മെഡൽ പതിറ്റാണ്ടുകൾക്ക് ശേഷം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പറാണ് സൂപ്പർതാരവും പിആർ ശ്രീജേഷ്. രാജ്യത്തിന് അഭിമാനമായി മാറിയ ശ്രീജേഷിനെ വൻ മതിൽ എന്ന പേരിട്ടാണ് ഇന്ത്യ അഭിനന്ദിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിൽ മടങ്ങിയെത്തിയ ശ്രീജേഷിന് കേരള സർക്കാർ 2 കോടി രൂപ സമ്മാനവും ജോലിക്കറ്റവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിനും അഭിമാനമായി മാറിയ ശ്രീജേഷിനെ മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി നേരിൽ കണ്ട് അഭിനന്ദിക്കാൻ എത്തിയിരിക്കുകയാണ്.
എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിനെ അഭിനന്ദിച്ചത്. ബൊക്ക നൽകി കൊണ്ടാണ് മമ്മൂട്ടി ശ്രീജേഷിനെ അഭിനന്ദിച്ചത്. ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ പോലും ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്നാണ് മമ്മൂട്ടിയിൽ നിന്നും പൂച്ചെണ്ട് സ്വീകരിച്ചു കൊണ്ട് ശ്രീജേഷ് പറയുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം നിർമ്മാതാക്കളായ ആന്റോ ജോസഫും ബാദുഷയും ശ്രീജേഷിന്റെ വീട്ടിലെത്തിയിരുന്നു. നേരത്തെ പിആർ ശ്രീജേഷിന് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടിയായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
Also Read
പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി, കൈയ്യടിച്ച് ആരാധകർ
ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ വെങ്കലമാണ് ഇന്ത്യ നേടിയത്. വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ഒരു മെഡൽ നേടുന്നത്.