ബാലതാരമായും നായകയായും മലയാള സിനിമയിൽ തിളങ്ങിയ സൂപ്പർ നായികയാണ് നടി കാവ്യ മാധവൻ. ഒരു കാലത്ത് മലയാളക്കര ഒരുപോലെ ആരാധിച്ചിരുന്ന നടി കൂടിയാണ് കാവ്യ മാധവൻ. മിക്ക യുവാക്കളും തങ്ങളിടെ പ്രിയപ്പെട്ട നടിമാരെ കുറിച്ച് പറയുമ്പോൾ ആദ്യം തിരഞ്ഞെടുക്കുക കാവ്യയെ ആയിരുന്നു.
മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ് കാവ്യ ഇപ്പോൾ. മകളായ മീനാക്ഷിയുടെ മഹാലക്ഷ്മിയും ഒക്കെയായി അടിച്ച് പൊളിച്ച് കഴിയുകയാണ് കാവ്യ. ബാലതാരമായി എത്തി പിന്നീട് മുതിർന്നപ്പോൾ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ മാധവൻ ഏറ്റവും അവസാനം അഭിനയിച്ചതും ദിലീപിന്റെ നായിക വേഷമായിരുന്നു.
1991 ൽ പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കാവ്യ മാധവൻ വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം 1999 ലാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ ദിലീപിന്റെ നായികയായിട്ടായിരുന്നു. ഈ ചിത്രം സൂപ്പർഹിറ്റ് ആയതോടെ കാവ്യ പിന്നെ മലയാള സിനിമയിലെ മുൻനിര നായികയായി വളർന്നു.
2011 വരെ ഒരു വർഷം രണ്ടോ മൂന്നോ അതിന് മുകളിലോ സിനിമകൾ കാവ്യ ചെയ്തിരുന്നു. പിന്നീട് സിനിമകളുടെ എണ്ണം നിയന്ത്രിച്ചു. ഏറ്റവുമൊടുവിൽ 2014 ൽ റിലീസ് ചെയ്ത പിന്നെയും ആണ് കാവ്യ നായികയായിട്ടെത്തിയ അവസാന ചിത്രം. അതിലും ദിലീപ് തന്നെയായിരുന്നു നായകൻ. 2016 ലായിരുന്നു കാവ്യയും ദിലീപും വിവാഹിതരാവുന്നത്.
അതിന് മുൻപ് തന്നെ നടി സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി ഉടനെ ഒരു തിരിച്ച് വരവിനെ കുറിച്ച് കാവ്യ ചിന്തിക്കുന്നില്ലെന്നാണ് അറിയുന്നത്. എന്നിരുന്നാലും മമ്മൂട്ടിയും മോഹൻലാലും തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ എല്ലാം നായികയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എന്ന പ്രത്യേകത കൂടി കാവ്യയുടെ പേരിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട രസകരമായ വിവരങ്ങളാണ് കാവ്യയുടെ ഫാൻസ് ക്ലബ്ബുകാർ ഇപ്പോൾ പറയുന്നത്. മമ്മൂക്ക മുതൽ പൃഥ്വിരാജ് വരെ അന്നുളള ഒട്ടുമിക്ക നടൻമാരുടെ കൂടെയും ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്ത ഒരേ ഒരു നായിക. എതൊരു നടന്റെ കൂടെയും അഭിനയിച്ച ചിത്രങ്ങളിൽ നല്ലപോലെ കെമിസ്ട്രി വർക്ക്ഔട്ട് ചെയാൻ കഴിയുക എന്നത് ഒരുചെറിയ കാര്യമല്ല.
മറ്റൊന്ന് ഈ പറഞ്ഞ പല നടൻമാരുടെയും താരജോഡിയേക്കാൾ കൂടുതലോ അതിനു തൊട്ടു താഴെയോ അവരുമായി ചിത്രങ്ങൾ ചെയ്ത അന്നത്തെ ഒരേ ഒരു നടിയും കാവ്യ ചേച്ചി തന്നെയാണ്. മീശമാധവൻ റൺവേ ദോസ്ത് ചക്കരമുത്ത് ഇൻസ്പെക്ടർ ഗരുഡ് തിളക്കം ഡാർലിങ് ഡാർലിങ് രാക്ഷസ രാജാവ് വെള്ളരിപ്രാവിന്റെ ചങ്ങാതി പിന്നെയും കൊച്ചിരാജാവ് ചൈന ടൗൺ ക്രിസ്ത്യൻബ്രദേഴ്സ് പാപ്പി അപ്പച്ച ലയൺ ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ മിഴിരണ്ടിലും പെരുമഴക്കാലം സദാനന്ദന്റെ സമയം തെങ്കാശി പട്ടണം. എന്നിങ്ങനെ ദിലീപിനൊപ്പമാണ് കാവ്യ മാധവൻ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.
ഈ സിനിമകളിലെല്ലാം ഇരുവരും നായികയും നായകനും ആയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചന്ദ്രനുദിക്കുന്നദിക്കിൽ അഞ്ച് സുന്ദരികൾ മധുരനൊമ്പരക്കാറ്റ ക്രിസ്ത്യൻ ബ്രദേഴ്സ് ഒന്നാമൻ പെരുമഴക്കാലം അനന്തഭദ്രം വടക്കുംനാഥൻ ഗദ്ദാമ വെനീസിലെ വ്യാപാരി എന്നിങ്ങനെയുള്ള സിനിമകളിൽ ബിജു മേനോന്റെ ഭാര്യയായും സഹോദരിയായിട്ടുമൊക്കെ അഭിനയിച്ചിട്ടുണ്ട്.
ജയസൂര്യയ്ക്കൊപ്പം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ അതിശയൻ ഗ്രീറ്റിങ്സ് പുലിവാൽ കല്യാണം ക്ലാസ്സ്മേറ്റ്സ്, കങ്കാരൂ, കിലുക്കം കിലുകിലുക്കം അഞ്ച് സുന്ദരികൾ. എന്ന് തുടങ്ങുന്ന ചിത്രങ്ങളിലാണ് കാവ്യ നായികയായത്. പ്രഥ്വിരാജിന്റെ കൂടെ അനന്തഭദ്രം കഥ നാദിയ കൊല്ലപ്പെട്ട രാത്രി വെള്ളിത്തിര വാസ്തവം ക്ലാസ്സ്മേറ്റ്സ് കങ്കാരൂ എന്നിങ്ങനെയുള്ള സിനിമകളിൽ ഒരുമിച്ചു.
വടക്കുംനാഥൻ, ഒന്നാമൻ, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്സ്, കിലുക്കം കിലുകിലുക്കം, മാടമ്പി, ചൈന ടൗൺ എന്നിങ്ങനെയുള്ള ചിത്രങ്ങളിലാണ് മോഹൻലാലും കാവ്യയും ഒരുമിക്കുന്നത്. അതുപോലെ പട്ടണത്തിൽ ഭൂതം, ബാവുട്ടിയുടെ നാമത്തിൽ, വെനിസിലെ വ്യാപാരി ട്വന്റി ട്വന്റി അപരിചിതൻ ഒരാൾ മാത്രം രാക്ഷസരാജാവ് എന്നിങ്ങനെയുള്ള സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പവും കാവ്യ അഭിനയിച്ചു.
ഇന്ദ്രജിത്തിന്റെ കൂടെ മിഴിരണ്ടിലും റൺവേ മീശ മാധവൻ ക്ലാസ്സ്മേറ്റ്സ് വെള്ളരിപ്രാവിന്റെ ചങ്ങാതി, ഊമപ്പെണ്ണിന് ഊരിയാടാ പയ്യൻ എന്നിങ്ങനെയാണ് ചിത്രങ്ങളാണ്. നർത്തകനും നടനുമായ വിനീതിനൊപ്പം ഡാൻസിന് പ്രധാന്യമുള്ളതും അല്ലാതുമായ, ഡാർലിംഗ് ഡാർലിംഗ്, ബനാറസ് പെരുമഴക്കാലം വടക്കും നാഥൻ ബാവൂട്ടിയുടെ നാമത്തിൽ എന്നിങ്ങനെയുള്ളവയിൽ ഒരുമിച്ചു.
പൂക്കാലം വരവായ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് ചൈന ടൗൺ ഇരട്ടകുട്ടികളുടെ അച്ഛൻ എന്നിവയിലാണ് ജയറാമിനൊപ്പം ഒന്നിച്ചഭിനയിച്ചത്. കുഞ്ചാക്കോ ബോബനൊപ്പം ദോസ്ത് സഹയാത്രികക്ക് സ്നേഹപൂർവം, ഇരുവട്ടം മണവാട്ടി കിലുക്കം കിലുകിലുക്കം തുടങ്ങിയതിലാണ്. തെങ്കാശി പട്ടണം ട്വന്റി ട്വന്റി നാദിയ കൊല്ലപ്പെട്ട രാത്രി ക്രിസ്ത്യൻ ബ്രദർസ്. എന്നിവയിലൂടെ സുരേഷ് ഗോപിയ്ക്കൊപ്പവും അന്നൊരിക്കൽ ക്ലാസ്സ്മേറ്റ്സ് ശീലാബതി എന്നിവയിലൂടെ നരേന്റെ ചിത്രങ്ങളിലും കാവ്യ അഭിനയിച്ചു.