കെഎസ്ആർടിസി ബസിൽ സാധാരാണക്കാരനെ പോലെ യാത്രചെയ്ത് സന്തോഷ് പണ്ഡിറ്റ്, കൈയ്യടിച്ച് ആരാധകർ

50

സംവിധാനം മുതലുള്ള എല്ലാ പിന്നണി വർക്കുകളും ഒറ്റയ്ക്ക് ചെയ്ത് ഒപ്പം നായകനായും മലയാള സിനിമാ ആരാധകരെ ഞെട്ടിച്ച താരമാണ് സന്തേഷ് പണ്ഡിറ്റ്. കുറഞ്ഞ ചിലവിൽ സിനികൾ എടുത്ത് നിരന്തരം ഹിറ്റുകൾ സമ്മാനിച്ച സന്തോഷ് പണ്ഡിറ്റ് ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ്.

വെള്ളപ്പൊക്ക സമയത്തും കൊറോണക്കാലത്തും എല്ലാം നിരവധി പാവങ്ങളെ സന്തോഷ് പണ്ഡിറ്റ് സഹായിച്ചിരുന്നു. അതിപ്പോവും താരം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി സുബി സുരേഷ്.

Advertisements

Also Read
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ സിനിമകളിൽ കാവ്യ മിന്നിച്ചതിന് പിന്നിലെ പ്രധാന പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകർ

ബസിൽ ആരും തിരിച്ചറിയാതെയുള്ള യാത്രക്ക് ഇടയിൽ കണ്ടക്ടർ പകർത്തിയ ചിത്രമാണിത്. എറണാകുളത്ത് നിന്നും വെഞ്ഞാറമൂട്ടിലേക്കുള്ള യാത്രക്കിടെയാണ് ഈ ചിത്രം പകർത്തിയത്. മാസ്‌ക് ധരിച്ചിരുന്നതിനാൽ താരത്തെ പെട്ടെന്ന് ആർക്കും മനസിലായില്ല.

ചില വ്യക്തിത്വങ്ങൾ ഇപ്രകാരം ആണ്. ആരവങ്ങൾ ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയിൽ. ആരാണെന്ന് പറയാമോ?’ എന്ന ക്യാപ്ഷനോടെയാണ് സുബി സുരേഷ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവരുടെ യഥാർത്ഥ നന്മമരം ഇദ്ദേഹമാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആലപ്പുഴ സ്വദേശിയായ കണ്ടക്ടർ ഷഫീഖ് ഇബ്രാഹിമാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പകർത്തിയത്. ടിക്കറ്റെടുക്കാൻ പണം നൽകവെയാണ് കണ്ടക്ടർ താരത്തെ തിരിച്ചറിഞ്ഞത്.

Also Read
അതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

തുടർന്ന് ഫോട്ടോ എടുത്ത് ഈ യാത്രക്കാരനെ തിരിച്ചറിയാമോ എന്ന ക്യാപ്ക്ഷനോടെ കെഎസ്ആർടിസി വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്ക് പേജിലും പങ്കുവയ്ക്കുകയായിരുന്നു. ഇബുൾ ജെറ്റ് വ്ളോഗർമാരുടെ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ സേവനവും ലാളിത്യവും പരാമർശിച്ചാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisement