ശാലീന സുന്ദരിയായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിനുള്ളിൽ കയറി കൂടിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. മമ്മൂട്ടി, മോഹൻലാൽ. പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായികാ നടിയാണ് സംവൃത.
താരം ഇപ്പോൾ വിവാഹ ശേഷം സിനിമയിൽ നിന്നും കുറച്ചുകാലമായി വിട്ടു നിൽക്കുകയായിരിക്കുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെ അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയിരുന്നു.
ഇപ്പോൾ ഇതാ തന്റെ പല്ലിനെക്കുറിച്ച് ചിലർ പറഞ്ഞ അഭിപ്രായങ്ങളാണ് സംവൃത ആരാധകരോട് പങ്കു വെക്കുന്നത്. സംവൃതയുടെ മുൻനിരയിലെ പല്ലുകൾ മറ്റു നായിക നടിമാരെ പോലെ അത്ര സൗന്ദര്യമുള്ളതായിരുന്നില്ല.എന്നാൽ ഇത് സംവൃതയെ മറ്റു നടിമാരിൽ നിന്ന് കൂടുതൽ ശ്രദ്ധേയയാക്കി എന്ന് വേണം പറയാൻ.സിനിമയിലെ നായികമാർ അവരുടെ പല്ലുകൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുമ്പോഴാണ് സംവൃത മലയാള സിനിമയിലെ സൂപ്പർ നായികായി തിളങ്ങി നിന്നത്.
സജീവ മായിരുന്ന സമയവും പലരും പല വേദികളിൽ വെച്ചും താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത് ഇടം പല്ലാണെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പൊന്തി നിൽക്കുന്ന ഈ പല്ല് മഹാ ബോറാണെന്ന് വിരുദ്ധ അഭിപ്രായവും ഉണ്ടായിരുന്നു എന്ന് സംവൃത പറയുന്നു.
ഈ പല്ല് എടുത്തുകളഞ്ഞാൽ കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിക്കുമെന്ന് പറഞ്ഞവരും ഉണ്ടെന്നാണ് സംവൃത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തനിക്ക് പല്ല് മാറ്റാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് അതിന് മുതിർന്നില്ല എന്നാണ് സംവൃത ഇതിനോട് പ്രതികരിച്ചത്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയിലൂടെ സംവൃത തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയിരുന്നു.
നിലവിൽ സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് അഖിൽ ജയരാജനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ സംവൃത.