യോദ്ധയിലെ തകർപ്പൻ ഗാനങ്ങൾ ഒരുക്കിയിട്ട് പോയ എആർ റഹ്‌മാന്റെ സംഗീതം 30 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ, ഹൃദയങ്ങൾ കീഴടക്കി മലയൻകുഞ്ഞിലെ ആദ്യഗാനം, ചോലെപ്പെണ്ണേ സൂപ്പറെന്ന് മലയാളികൾ

85

പാൻ ഇന്ത്യൻ സൂപ്പർ താരവും മലയാളത്തിന്റെ പ്രിയനടനുമായ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാളം ചിത്രമാണ് മലയൻകുഞ്ഞ്. രജിഷ വിജയൻ നായികയായി എത്തുന്ന മലയൻകുഞ്ഞിലെ ആദ്യഗാനം പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ചോലപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഓസ്‌കാർ ജേതാവ് എആർ റഹ്‌മാൻ ആണ്. റഹ്‌മാന്റെ മാസ്മരിക സംഗീതത്തിൽ ഒരുങ്ങിയിരിക്കുന്ന ഗാനം ഇറങ്ങി മണിക്കുറുകൾക്ക് അകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Advertisements

Also Read:
ഡേറ്റ് ചോദിച്ചുചെന്ന എന്നെ ദിലീപ് കരയിപ്പിച്ച് വിട്ടു, അതിന്റെ പിറ്റേദിവസം മുതൽ ദിലീപിന് എട്ടിന്റെ പണി കിട്ടി തുടങ്ങി; വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

അതേ സമയം 30 വർഷത്തിന് ശേഷം ഒരു മലയാളം സിനിമക്കായി റഹ്‌മാൻ ഒരുക്കിയ പാട്ടുകളാണ് മലയൻ കുഞ്ഞിലേത്.
1992ൽ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിനായാണ് റഹ്‌മാൻ ഇതിന് മുമ്പ് സംഗീത സംവിധാനം ചെയ്തത്. വിജയ് യേശുദാസാണ് ഗാനം പാടായിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികളെഴുതിയത്.

ഫാസിലാണ് ചിത്രത്തിന്റെ നിർമ്മാണം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വർഷത്തിന് ശേഷമാണ് ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം തിയേറ്ററിൽ എത്തുന്നത്. ട്രാൻസ് ആണ് ഒടുവിൽ തിയേറ്ററിൽ ഇറങ്ങിയ ഫഹദ് ചിത്രം.

Also Read:
അമ്മയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെന്ന് അച്ഛനെ വിളിച്ച് പറഞ്ഞു, ഉണ്ണിച്ചേട്ടൻ ചേട്ടന് ഒപ്പം എനിക്ക് സിനിമ ചെയ്യണം, തുറന്ന് പറഞ്ഞ് മാളവിക ജയറാം

ഒരു സർവൈവൽ ത്രില്ലറായാണ് മലയൻകുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂൺ, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരായണൻ ആണ് മലയൻകുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്. ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണൻ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ ടീം സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

Advertisement