നടീനടന്മാരുടെ ഉയർന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്ന ഫിലിം ചേമ്പറിന്റെ വിമർശനത്തിൽ പ്രതികരണവുമായി നടനും സംവിധായകനും നടനുമായ പൃഥ്വിരാജ്. സിനിമയിൽ താരമൂല്യം അനുസരിച്ചാണ് പ്രതിഫലം നൽകുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നും താരം പറഞ്ഞു. ഒരു സിനിമക്ക് വേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ അയാളെ വെച്ച് സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കാമെന്നും പൃഥ്വിരാജ് പറയുന്നു. അതേസമയം ആ വിഷയത്തിനൊരു പോം വഴിയും പൃഥ്വി പറയുന്നുണ്ട്.
താരങ്ങൾ അഭിനയിക്കുന്ന സിനിയിൽ അവരെയും കൂടി നിർമ്മാണത്തിൽ പങ്കാളികളാക്കിയാൽ കുറച്ച് കൂടി നല്ലതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരു സിനിമക്ക് വേണ്ടി തിരഞ്ഞെടുത്ത താരം പ്രിതിഫലം കൂടുതൽ ചോദിച്ചാൽ ആ താരത്തിനെ ചിത്രത്തിന്റെ പങ്കാളിയാക്കിയാൽ നല്ല കാര്യമാണ്.
ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും അതിനനുസരിച്ച് പ്രതിഫലം നൽകാൻ കഴിയുമെന്നാണ് താരം പറയുന്നത്. പൃഥ്വിരാജ് അങ്ങനെയാണ് പരമാവധി സിനിമകളിലും ചെയ്യുന്നതെന്നും വെളിപ്പെടുത്തി.
നടീ നടന്മാർക്കുള്ള തുല്യ വേതനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
സിനിമയിൽ സ്ത്രീകൾക്ക് തുല്യവേതനം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ അങ്ങനെ പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം, എന്തെന്നാൽ ഒരു താരത്തിന്റെ താരമൂല്യം അനുസരിച്ചാണ് പ്രതിഫലം നൽകുന്നത്. തെരഞ്ഞെടുക്കുന്ന നടന്റെയും നടിയുടേയും സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്.
ഞാൻ രാവൺ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലം ആല്ലായിരുന്നു ലഭിച്ചത്. എനിക്ക് കുറവും ഐശ്വരിക്ക് കൂടുതലുമാണ് ലഭിച്ചത്. പ്രധാനമായും താരമൂല്യം തന്നെയാണ് ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത്. ഇതേ ഒരു രീതിയിൽ തന്നെയാണ് താരങ്ങളും തങ്ങളുടെ പ്രതിഫലം വാങ്ങുന്നത്.
ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്ന കാര്യം പരിഗണിച്ചായിരിക്കും പ്രതിഫലം നൽകുന്നതും. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് തന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ മഞ്ജുവിന് ആയിരിക്കും കൂടുതൽ പ്രതിഫലം നൽകുക എന്നും പൃഥ്വിരാജ് പറഞ്ഞു.
അതേ സമയം ജൂലൈ ഏഴിന് റിലീസ് ചെയത പൃഥ്വിരാജിന്റെയും ഷാജി കൈലാസിന്റെയും പുതിയ ചിത്രം കടുവ മികച്ച പ്രക്ഷക പിന്തുണയോടെ തിയറ്ററിൽ പ്രദർശനം നടക്കുകയാണ്. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതോടൊപ്പം ചിത്രത്തിന്റെ തുടക്കത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്ന തരത്തിലുള്ള ഡയലോഗ് ഉണ്ടായിരുന്നു. ഈ ഡയലോഗിന് നിരവധി നെഗറ്റീവ് കമന്റുകളും ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ മാപ്പ് പറഞ്ഞു. ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് മാറ്റിയിട്ടുണ്ടെന്നും നാളെ മുതൽ പ്രദർശനം ചെയ്യുന്ന കടുവ സിനിമയിൽ ആ ഡയോലോഗ് കാണില്ലെന്നും അവർ അറിയിച്ചു.