ഡേറ്റ് ചോദിച്ചുചെന്ന എന്നെ ദിലീപ് കരയിപ്പിച്ച് വിട്ടു, അതിന്റെ പിറ്റേദിവസം മുതൽ ദിലീപിന് എട്ടിന്റെ പണി കിട്ടി തുടങ്ങി; വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

2646

മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരമായി മാറിയ നടനാണ് ദിലീപ്. അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തും വിതരണ രംഗത്തും എല്ലാം കൈവെച്ച ദിലീപ് മലയാള സിനിമയെ തന്റെ കൈപ്പിയിൽ ഒതുക്കുക ആയിരുന്നു.

അതേ സമയം താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നന്നാക്കുന്നതിന് വേണ്ടി എന്ത് പരീക്ഷണത്തിനും തയ്യാറാകുന്ന നടൻ കൂടിയാണ് ദിലീപ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ് കുഞ്ഞിക്കൂനൻ, പച്ചക്കുതിര, ചാന്ത് പൊട്ട് തുടങ്ങിയ സിനിമകൾ. അമ്പത്തിനാലുകാരനായ ദിലീപ് സഹ സംവിധായകനായിട്ടാണ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.

Advertisements

കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിലീപ് എന്ന നടൻ ജനശ്രദ്ധ പിടിച്ച് പറ്റി.

<strong>Also Read അമ്മയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെന്ന് അച്ഛനെ വിളിച്ച് പറഞ്ഞു, ഉണ്ണിച്ചേട്ടൻ ചേട്ടന് ഒപ്പം എനിക്ക് സിനിമ ചെയ്യണം, തുറന്ന് പറഞ്ഞ് മാളവിക ജയറാം

ശേഷം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ച് തുടങ്ങി. കല്യാണ സൗഗന്ധികം മുതലാണ് നായകൻ ദിലിപീന് ആരാധകരുണ്ടായി തുടങ്ങിയത്. സല്ലാപമായിരുന്നു നായകനായി അഭിനയിച്ച് തുടങ്ങിയ സമയത്ത് ദിലീപിന് ഏറെ പ്രശംസ നേടി കൊടുത്ത സിനിമ. സല്ലാപം, കുടമാറ്റം, ഈ പുഴയും കചന്ന് തുടങ്ങിയ സിനിമകളിൽ നടി മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിച്ചപ്പോൾ ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡിയായി മാറി.

വൈകാതെ ഇരുവരും പ്രണയത്തിലായി. പിന്നീട് 1998ൽ ദിലീപും മഞ്ജു വാര്യരും വിവാഹിതരായി. വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയത്തിൽ നിന്നും വിട്ടുനിന്നു. ഇരുവർക്കും മീനാക്ഷി എന്ന് പേരുള്ള മകളുണ്ട്. ജോക്കറിന് ശേഷം ദിലീപ് ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു.

മാനത്തെ കൊട്ടാരം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ച് പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളന്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും സിഐഡി മൂസയും തീയേറ്ററുകൾ കീഴടക്കി.

ആകെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ചില കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ സിനിമകൾ ചെയ്യുന്നത് കുറഞ്ഞു. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമാണ സ്ഥാപനം ദിലീപ് തുടങ്ങിയിട്ടുണ്ട്. സഹോദരൻ അനൂപാണ് നിർമാണ കമ്പനിയുടെ സാരഥി. നാല് ചിത്രങ്ങൾ ഈ കമ്പനി നിർമിച്ചിട്ടുണ്ട്.

ഇവയിൽ ട്വന്റി20 എന്ന സിനിമ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നാണ്. മലയാള സിനിമയിലെ താരമൂല്യമുള്ള നടനായി മാറിയ ദിലീപിനെ കുറിച്ച് അദ്ദേഹത്തെ വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുള്ള ചന്ദ്രകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

ചെറുപ്പം മുതൽ ദുൽഖറിനെ എനിക്കറിയാം. അതുകൊണ്ട് ഉസ്താദ് ഹോട്ടൽ കഴിഞ്ഞ ശേഷം ദുൽഖറിനെ കാണാൻ വേണ്ടി ചെന്നപ്പോൾ മമ്മൂട്ടിയുടെ സഹായി ജോർജ് കാണാൻ സമ്മതിച്ചില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. അപ്പോഴെ മനസിലായി അസൂയ കൊണ്ടാണെന്ന്. പിന്നീട് ഞാൻ ദിലീപിനെ കാണാൻ ചെന്നു.

Also Read: തന്നെക്കാൾ റോബിന് ചേരുന്നത് ആരതിയാണ് എന്ന് സോഷ്യൽമീഡിയ; ഇത് ഞങ്ങളുടെ ചേച്ചിയമ്മ എന്ന മറുപടിയുമായി ദിൽഷ; റോബിന്റെ ആ അഭിമുഖവും ദിൽഷ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ച് ആരാധകർ

വർണപ്പകിട്ട് സിനിമയ്ക്ക് കഥയെഴുതിയ ബാബു ജനാർദ്ദനനാണ് ദിലീപിനെ കണ്ടാൽ ഡേറ്റ് കിട്ടും സമീപിച്ച് നോക്കാൻ പറഞ്ഞത്. അങ്ങനെയാണ് കാണാൻ ചെന്നത്. സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞു ഡേറ്റില്ലായെന്നും ഇനി ഉണ്ടെങ്കിലും തരാൻ താൽപര്യമില്ലെന്നും.

അന്ന് ഞാൻ കരഞ്ഞു കൊണ്ടാണ് ആ വീട്ടിൽ നിന്നും ഇറങ്ങി വന്നത്. ദൈവത്തെ വിളിച്ച് കണ്ണീരൊഴുക്കിയാണ് ഞാൻ തിരികെ നടന്നത്. ആ സംഭവം നടന്ന് പിറ്റേ ദിവസം മുതൽ ദിലീപിന് പലവിധത്തിൽ പണികൾ കിട്ടി തുടങ്ങി. ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല. എങ്കിലും പറയാതിരിക്കാൻ വയ്യ.

സഹ സംവിധായകനായി പ്രവർത്തിക്കുമ്പോൾ മുതൽ ദിലീപിന് എന്നെ അറിയാം. പുള്ളി സൗന്ദര്യം ശ്രദ്ധിക്കുന്നത് കൊണ്ടാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നത്.അല്ലാതെ മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു. സംവിധായകൻ, നിർമാതാവ്, കാമറാമാൻ, പ്രൊഡക്ഷൻ ബോയി തുടങ്ങിയ എല്ലാവരുടേയും കഷ്ടപ്പാടാണ് സിനിമ. അത് മനസിലാക്കണം.

പാരവെപ്പ് മലയാള സിനിമയിൽ കൂടുതലാണ്. ദിലീപിന് കുറെപേരോട് പുച്ഛമായിരുന്നു. അതാണ് ഇങ്ങനെയെല്ലാം ദിലീപിന് സംഭവിക്കാൻ കാരണം. പുച്ഛത്തിന്റെയാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയെങ്കിലും ദിലീപ് അതൊക്കെ മാറ്റണം എന്നും നിർമ്മാതാവ് ചന്ദ്രകുമാർ പറഞ്ഞു.

Advertisement