തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് മലയാളി താരസുന്ദരി അമല പോൾ. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെ ആണ് അമല പോൾ ശ്രദ്ധ നേടിയത്. ഇന്ന് സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ .മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.
തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അതേ സമയം കുടുംബ ജീവിതം അമലയുടെ മനസിനൊത്ത് കൊണ്ടുവരാൻ നടിക്ക് ആയില്ല. വിചാരിച്ചത് പോലെ വിജയിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം.
പ്രശസ്ത തമിഴ് സംവിധായകനായ എഎൽ വിജയിയുമായിട്ടുള്ള ദാമ്പത്യ ജീവിതം വേർപ്പെടുത്തി സിംഗിളായി ജീവിക്കുകയാണ് ഇപ്പോൾ അമല. ഇതിനിടെ അമല പോൽ വീണ്ടും വിവാഹം കഴിക്കുമോ അതോ ഇപ്പോഴുള്ളത് പോലെ ജീവിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ഇടക്ക് നടി വിവാഹിത ആയി എന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
വിവാഹത്തെ കുറിച്ച് അടുത്തിടെ അമലയോട് ഒരു ആരാധകൻ ചോദിക്കുകയുണ്ടായി. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് വേണ്ട യോഗ്യതയെ കുറിച്ചായിരുന്നു ആ ചോദ്യം. എന്നാൽ താനിപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു നടിയുടെ മറുപടി. ഇപ്പോൾ സ്വയം പരിഷ്കരിച്ച് തന്നെ രൂപാന്തരപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും അമല പറഞ്ഞിരുന്നു.
മാത്രമല്ല തന്റെ ജീവിത പങ്കാളിക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെയാണെന്ന് വൈകാതെ പറയാം എന്നും നടി പറയുകയുണ്ടായി. രണ്ടാമതും വിവാഹിതയാകും എന്നുള്ള സാധ്യതകളൊക്കെ അമല പോൾ നിഷേധി ച്ചെങ്കിലും നടിയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹം വീണ്ടും ഉയർന്ന് വരുകയാണ്. മുൻപ് തന്റെ പേരിൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി നടി രംഗത്ത് വന്നിരുന്നു.
എന്നാൽ വീണ്ടും ഇതേ കാര്യം ചർച്ചയായെങ്കിലും ഔദ്യോഗികമായി ഒന്നും ഇതേപ്പറ്റി അമല പോൾ പ്രതികരിച്ചിട്ടില്ല. നടി ഉടനെ വിവാഹം കഴിച്ചേക്കും എന്നാണു ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. എന്നാൽ വരൻ ആരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നേരത്തെ മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദറുമായിട്ടുള്ള അമലയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പ്രചരിച്ചതോടെയാണ് വിവാഹക്കാര്യം വലിയ ചർച്ചയാവുന്നത്. എന്നാൽ അതിലൊരു സത്യവുമില്ലെന്ന് നടി പിന്നീട് അറിയിക്കുകയുണ്ടായി. അമലയുടെ ആദ്യ ഭർത്താവും സംവിധായകനുമായ എഎൽ വിജയ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു.