മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പിന്നാലെയായാണ് മകനും സിനിമയിലേക്കെത്തിയത്. പുനർജനി, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ പ്രണവ് ആദിയിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. പാർക്കൗർ അഭ്യാസിയായുള്ള വരവ് ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകാര്യച്ചത്.
Read More
അഭിനയത്തിനേക്കാൾ കൂടുതൽ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലാണ് തനിക്ക് താൽപര്യമെന്നായിരുന്നു പ്രണവ് പറഞ്ഞിരുന്നത്. ആദിയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം ഹിമാലയത്തിലേക്ക് പോവുകയായിരുന്നു പ്രണവ്. നായകനായുള്ള വരവിന്റെ ആദ്യ പ്രതികരണങ്ങളും ത്രില്ലുമൊന്നും ആഘോഷിക്കാൻ താനില്ലെന്ന് പറഞ്ഞായിരുന്നു പ്രണവിന്റെ യാത്ര.
താരപുത്രൻ എന്ന പദവിയുണ്ടെങ്കിലും സാധാരണക്കാരനായാണ് പ്രണവ് കഴിയുന്നതെന്ന് അടുപ്പമുള്ളവരെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. തനിക്ക് ചിത്രീകരണമില്ലാത്ത ദിവസങ്ങളിലും അദ്ദേഹം സെറ്റിലുണ്ടാവാറുണ്ടെന്ന് അണിയറപ്രവർത്തകരും പറഞ്ഞിരുന്നു. അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ മാത്രമല്ല മികച്ച വ്യക്തിത്വം കൂടിയാണ് പ്രണവിന്റേതെന്നാണ് എല്ലാവരും സാക്ഷ്യപ്പെടുത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റങ്ങളിലൊന്ന് കൂടിയായിരുന്നു പ്രണവ് മോഹൻലാലിന്റേത്.
Read More
ആദിക്ക് പിന്നാലെയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു പ്രണവിനെ കണ്ടത്. വൻപ്രതീക്ഷകളോടെയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു ചിത്രം. അതിന് ശേഷമായാണ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലേക്ക് പ്രണവ് എത്തിയത്. കുഞ്ഞുകുഞ്ഞാലിയായി പ്രണവിനെയല്ലാതെ മറ്റാരേയും തനിക്ക് സങ്കൽപ്പിക്കാനാവില്ലെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.
ഈ ചിത്രത്തിന് പിന്നാലെയായാണ് ഹൃദയത്തിലേക്ക് പ്രണവ് എത്തിയത്. ജൂലൈ 13നാണ് പ്രണവ് മോഹൻലാലിന്റെ പിറന്നാൾ. പ്രിയതാരത്തിന്റെ പിറന്നാളിനുള്ള കോമൺ ഡിപി ഫോട്ടോകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ആരാധകർ. ഫാൻസ് ഗ്രൂപ്പുകളിലും പേജുകളിലൂടെയുമെല്ലാമായി ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. പല പ്രമുഖരടക്കം ആരാധകരെല്ലാം അഡ്വാൻസ് ആയി പ്രണവിന് ആശംസ നേരുന്നുണ്ട്.