ആ വാശിയിലാണ് ഞാൻ പിന്നീട് അഭിനയിച്ച് കാണിച്ചത് ; ആദ്യ ഓഡിഷനിൽ ഉണ്ടായ അവഗണന തുറന്ന് പറഞ്ഞ് ഗൗതമി നായർ

49

വളരെ കുറച്ച് സിനിമകളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും മലയാളി മനസ്സിൽ തങ്ങി നിൽക്കുന്ന മുഖമാണ് നടി ഗൗതമി നായരുടേത്. തനിയ്ക്ക് സിനിമയിലേക്ക് കടന്നു വരുന്നതിനുമുമ്പ് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ഗൗതമി നായർ. താരത്തിന്റെ ആദ്യത്തെ ഓഡിഷനിൽ ഉണ്ടായ വിഷമകരമായ സംഭവം ഒരു ഓൺലൈൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്.

” എന്റെ ആദ്യ സിനിമയായ ‘സെക്കൻഡ് ഷോ’ യിൽ ഞാനൊരു ഓഡിഷനിൽ പങ്കെടുത്തിരുന്നു. എന്റെ കഴിവിനെ പരമാവധി ഓഡിഷനിൽ ഞാൻ പെർഫോം ചെയ്തു. പ്രമുഖ നടൻമാരൊക്കെ ആ സിനിമയിൽ ഉണ്ടായിരുന്നു. എന്റെ കുറച്ച് ഫോട്ടോസുകൾ അവരെടുത്തു”.

Advertisements

Read More

ആ ചുംബനത്തിന് ശേഷം താൻ നയൻതാരയോട് മാപ്പ് പറഞ്ഞു, പക്ഷെ പ്രതികരണം തന്നെ ഞെട്ടിച്ചു : വർഷങ്ങൾക്ക് ശേഷം ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു

”പിന്നീട് ആ സിനിമയിൽ വർക്ക് ചെയ്തിരുന്ന ഒരു സുഹൃത്ത് ആ സിനിമയിൽ എനിക്ക് വേഷം ഇല്ല എന്ന് പറയുകയുണ്ടായി. കാരണം ആണ് എന്നെ കൂടുതൽ സങ്കടപ്പെടുത്തിയത്.. അഭിനയം അവർക്കിഷ്ടപ്പെട്ടത്രേ.. പക്ഷേ ഭംഗി ഇല്ലാത്തതുകൊണ്ടാണ് അവർ എന്നെ ഓഡിഷനിൽ നിന്ന് പുറത്താക്കിയത്.. ഇതിന്റെ വാശിയിലാണ് ഞാൻ പിന്നീട് സെക്കൻഡ് ഷോ എന്ന സിനിമയിൽ അഭിനയിച്ച് കാണിച്ചത്”
എന്ന് താരം കൂട്ടിചേർത്തു.

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ ആദ്യസിനിമയായ സെക്കൻഡ് ഷോ തന്നെയായിരുന്നു ഗൗതമി നായരുടെ ആദ്യ സിനിമ. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ തമിഴ് പെൺകുട്ടിയുടെ വേഷം കൈകാര്യം ചെയ്തു. ഇതിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

Read More

ഇന്നലെ അടിച്ചതിന്റെ കെട്ട് വിട്ടില്ലെന്ന് മുഖത്തു നോക്കുമ്പോൾ തന്നെ അറിയാമെന്ന് കമന്റ്, ധർമ്മജൻ കൊടുത്ത കിടു മറുപടി കേട്ടോ

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന വർക്ക് കാസ്റ്റിംഗ് കൗച്ച് സർവ്വസാധാരണമാണ്. അതുപോലെതന്നെ സിനിമയുടെ അകത്തുനിന്ന് തന്നെ ഒരുപാട് പ്രശ്‌നങ്ങൾ മുൻനിര നടിമാർ അടക്കം നേരിടുന്നുണ്ട്. സിനിമയിൽ അവസരം ലഭിക്കുവാൻ വേണ്ടി മറ്റുള്ളവരുടെ മുമ്പിൽ വഴങ്ങി കൊടുക്കേണ്ട അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്.

എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ, സിനിമയിൽ അവസരം ലഭിക്കുവാൻ വേണ്ടി സംവിധായകൻ മാരുടെയും നിർമ്മാതാക്കളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാനും ചിലർ തയ്യാറാകുന്നുണ്ട്. വഴങ്ങി കൊടുക്കാത്തതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ട ഒരുപാട് കലാകാരന്മാരും നമുക്കിടയിലുണ്ട്.

സിനിമയിൽ നിന്ന് ഒരു ബ്രെയ്ക്ക് എടുത്ത താരം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. എന്തായാലും അത്തരത്തിൽ തനിയ്ക്ക് നേടിട്ട അവഗണന തുറന്ന് പറഞ്ഞതിന് പിന്നാലെ ഗൗതമിയുടെ വാക്കുകളാണിപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

Advertisement