സീരിയലുകളിൽ അഭിനയിച്ച് കിട്ടിയ പണം കൊണ്ടാണ് വീട് വാങ്ങിയത്, അതുകൊണ്ടാണ് വീടിന് ആ പേരു നൽകിയത്: കൃഷ്ണകുമാർ

173

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടേയും മലയാളം സിനിമാ സീരിയൽ പ്രേമികളുടെ പ്രിയങ്കരനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. ദൂർദർശനിൽ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാർ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു.

സീരയലുകളിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കൂടെവിടെ എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. അടുത്തിടെ താരം രാഷ്ട്രിയത്തിലേക്കും ഇറങ്ങിയിരുന്നു.
ബിജെപിയിൽ ചേർന്ന അദ്ദേഹം കേരളത്തിൽ നടന്ന ഇക്കഴിഞ്ഞ നിയമാ സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിച്ച് തോറ്റിരുന്നു.

Advertisements

അതേ സമയം മലയാളികൾക്ക് ഇടയിൽ പ്രശസ്തമായ സിനിമ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സിന്ധുവാണാ കൃഷ്ണ കുമാറിന്റെ ഭാര്യ. 4 പെൺമക്കളാണ് ഇവർക്ക് ഉള്ളത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യൽ മീഡിയകളിലും സജീവമാണ്. മക്കളിൽ ദിയ മാത്രമാണ് സിനിമയിൽ ഇതുവരെ മുഖം കാണിക്കാത്തത്.

Also Read
മേസ്തിരി പണിയടക്കമുള്ള ജോലികൾ ചെയ്തു, കൂട്ടുകാരുടെ നിർബന്ധത്തിൽ ടിക്ക് ടോക്ക് ചെയ്തത് തലവര തന്നെ മാറ്റി, ഇപ്പോൾ കാമുകിയേയും സ്വന്തമാക്കുന്നു; റാഫിയുടെ ജീവിതം ഇങ്ങനെ

മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.

കൃഷ്ണകുമാരും ഭാര്യയും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവരും എല്ലാ വിശേഷങ്ങളും ഫോട്ടോകളും എല്ലാം പങ്കുവെച്ച് എത്താരുമുണ്ട്. ഇപ്പോഴിതാ വീടിനു നൽകിയ പേരിനെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാർ.

കൃഷ്ണ കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

ദൂരദർശൻ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയൽ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകൾ. ആകെ ഉള്ള പുരുഷൻ ഞാനാണ്.

Also Read
എനിക്ക് ആദ്യം അതൊന്നും ഇഷ്ടമായിരുന്നില്ല, മുസ്തഫ ജീവതത്തിലേക്ക് വന്നതിന് ശേഷമാണ് ഇഷ്ടമായി തുടങ്ങിയത്: തുറന്നു പറഞ്ഞ് പ്രിയാ മണി

ഏകാന്തത അറിഞ്ഞത് ടിവിയിൽ ക്രിക്കറ്റ് കണി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു. വീട്ടിലെ ഏക ആൺതരി എന്നതിന് സുഖമുണ്ട്. ഞാൻ വളർന്ന വീട്ടിൽ അച്ഛനും ആൺമക്കൾക്കും ഇടയിൽ അമ്മ മാത്രമായിരുന്നു പെൺതരി. ഈ സീൻ ദൈവം വീണ്ടും റിവേഴ്സ് ചെയ്തതാകും എന്റെ കാര്യത്തിൽ.

കുറെ ഒക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോൾ ഒരു പൊസിഷനിലെത്തും. എഴുതി കൊണ്ടിരിക്കുന്നവൻ എന്നും എഴുതി കൊണ്ടിരിക്കും. കാരണം അവർ നെഗറ്റീവ് മാത്രമേ കാണുന്നുള്ളു.

പാർട്ടിയിൽ ചേർന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്. എഴുതട്ടെ നല്ല കാര്യമാണ് മക്കളുടെ നേരെയുള്ള സൈബർ അ റ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ച് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ ചെയ്യുന്നതാണെന്ന് തോന്നും. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്ത് നോക്കി റഷ്യൻ ഭാഷയിൽ ആരെങ്കിലും തെ റി വിളിച്ചാൽ ഓക്കേ ചേട്ടാ എന്ന് പറഞ്ഞിട്ട് നമ്മൾ പോരില്ലേ. അതുപോലെ തന്നെയാണ് ഇതെന്നും കൃഷ്ണ കുമാർ.

Advertisement