25 കൊല്ലം പഴക്കമുള്ള അമ്മയുടെ സ്‌കർട്ട് ഇട്ട് അനിഖ സുരേന്ദ്രൻ, അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ടെന്ന് താരം, ഏറ്റെടുത്ത് ആരാധകർ

95

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമയിൽ ആരാധകരുടെ പ്രയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. തമിഴകത്തിന്റെ തല അജിത് നായകനായ എന്നൈ അറിന്താലിലൂടെയാണ് അനിഖ തമിഴിൽ ശ്രദ്ധ നേടിയത്.

പിന്നീട് അജിത്തും നയൻതാരയും പ്രധാന വേഷത്തിലെത്തിയ വിശ്വാസം മുതൽ നിരവധി സിനിമകളിൽ വേഷമിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള താരങ്ങൾക്ക് ഒപ്പം മലയാളത്തിലും അനിഖ നിരവധി സിനിമകളിൽ അഭനിയച്ച് ഇവിടേയും അരമയായി മാറിയിരുന്നു.

Advertisements

അതേ സമയം ബാല താരത്തിൽ നിന്നും നായികയായി മാറാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ. താൻ നായികയാകുന്ന സിനിമകൾ ഉടൻ തന്നെ ഉണ്ടാകുമെന്ന് അനിഘ തുറന്നു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനിഖ ത ന്റെ ഫോട്ടോ ഷൂട്ടുകളെല്ലാം ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്.

ഏത് ലുക്കും അനായാസം അനിഖയ്ക്ക് ചേരുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അടുത്തിടെ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനിഖ സോഷ്യൽ മീഡിയയിലെത്തിയിരുന്നു. ഇപ്പോഴിതാ അനിഖ സോഷ്യൽ മീഡിയയിലെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അമ്മയുടെ 25 വർഷം പഴക്കമുള്ള സ്‌കർട്ട് ധരിച്ചുള്ള ഫോട്ടോ ആണ് അനിഖ പങ്കുവച്ചത്. മൈലാഞ്ചിയിടൽ ചടങ്ങിന് അനിഖയുടെ അമ്മ ഉപയോഗിച്ച സ്‌കർട്ട് ആണ് താരം ഇട്ടത്. ഇതെന്റെ അമ്മ മെഹന്തിക്ക് അണിഞ്ഞ സ്‌കർട്ട് ആണ്. 25 വർഷം പഴക്കമുണ്ട്. അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ടെന്നായിരുന്നു ചിത്രത്തോടൊപ്പം അനിഖ കുറിച്ചത്.

ഇതിനോടകം തന്നെ അനിഖയുടെ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്, നിരവധി ആരാധകരാണ് താരത്തിന്റെ ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.

Advertisement