മലയാള സിനിമയിൽ എൺപതുകളിലെ ഏറ്റവും വലിയ കോമ്പിനേഷനുകളിൽ ഒന്നായിരുന്നു ഡെന്നിസ് ജോസഫ് മമ്മൂട്ടി ജോഷി കൂട്ടുകെട്ട്. സൂപ്പർഹിറ്റായ നിറക്കൂട്ട് തൊട്ട് മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത കൂട്ടുകെട്ടാണ് ഈ കോംബോ. അതേ സമയം വളരെ മോശം അവസ്ഥകളിലൂടെയും ഈ കൂട്ടുകെട്ട് കടന്നു പോയിട്ടുണ്ട്.
ഒരു കാലത്ത് കുട്ടി പെട്ടി മമ്മൂട്ടി എന്ന ഫോർമുലയായിരുന്നു മലയാള സിനിമയിൽ. ഇക്കാലത്ത് ഒക്കെ മമ്മൂട്ടി ചിത്രങ്ങൾ തീയേറ്ററുകളിൽ തുടർച്ചയായി പരാജയപ്പെട്ട അവസ്ഥയും ഉണ്ടായി. എന്നാൽ അതിൽ നിന്നും വമ്പൻ തിരിച്ചു വരവ് നടത്തിയതിനെ പറ്റി അന്തരിച്ച രചയിതാവ് ഡെന്നിസ് ജോസഫ് നേരത്തെ പറഞ്ഞ വാക്കുകളാ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
img src=”http://www.worldmalayalilive.com/wp-content/uploads/2020/05/mammootty-dennees.jpg” alt=”” width=”728″ height=”380″ class=”aligncenter size-full wp-image-43507″ />
ചമമ്മൂട്ടിയും ഞാനും നിറക്കൂട്ടിനു ശേഷമുള്ള ഒന്നിക്കുന്ന ചിത്രങ്ങൾ പലതും പരാജയപ്പെടാൻ തുടങ്ങി. അതിന്റെ ഫലമായി അങ്ങനെ ഒരു കൂട്ടുകെട്ട് തന്നെ ഇല്ലാതാകും എന്ന അവസ്ഥ എത്തി. വീണ്ടും, സായം സന്ധ്യ പോലുള്ള ചിത്രങ്ങൾ ഒക്കെ വമ്പൻ പരാജയമായി.
ഈ സമയത്ത് ഞങ്ങളെക്കാൾ ബുദ്ധിമുട്ടിയത് മമ്മൂട്ടി ആയിരുന്നു കാരണം അയാളുടെ മറ്റു സിനിമകളും തകർന്നു കൊണ്ടിരിക്കുകയായിരുന്നു. തിയേറ്ററിൽ മമ്മൂട്ടിയുടെ മുഖം കാണിച്ചാൽ ആളുകൾ കൂവുന്ന അവസ്ഥ എത്തി എന്നാൽ മമ്മൂട്ടിയുടെ ഈ അവസ്ഥ ജോഷിക്കും നിർമ്മാതാവ് ജോയ് തോമസിനും ഏറെ വിഷമമുണ്ടാക്കി. അവർ മമ്മൂട്ടിയെ രക്ഷപെടുത്താൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു.
ഒരു പത്ര വാർത്തയിൽ നിന്നൊരു കഥ ഞാൻ സൃഷ്ട്ടിച്ചു. തിരക്കഥ എഴുതുമ്പോൾ എനിക്ക് എന്റെ എഴുത്തിൽ വിശ്വാസമില്ലാതെ ആയി. തുടർച്ചയായ പരാജയങ്ങൾ എന്നിലെ എഴുത്തുകാരനെ പേടിപ്പിച്ചു. എഴുതിയത് മുഴുവൻ കീറി കളഞ്ഞു. 13 സീൻ മാത്രമാണ് സിനിമ തുടങ്ങുന്നതിനു മുൻപ് എഴുതിയത്.
അവിശ്വസനീയമായ കഥാ സന്ദർഭങ്ങൾ വരുന്നത് കൊണ്ട് ന്യൂ ഡൽഹി പോലെയൊരു സ്ഥലത്തു കഥ പറിച്ചു നടണം എന്ന എന്റെ അഭിപ്രായത്തെ ജോയ് തോമസ് അംഗീകരിച്ചു. അങ്ങനെ ഒരു നിർമ്മാതാവും ശ്രമിക്കില്ല. കാരണം പൂർണ പരാജയമായി നിൽക്കുന്ന മമ്മൂട്ടിയെ വച്ച് അത്ര വലിയ ബഡ്ജറ്റിൽ പടം ചെയ്യാൻ ആരും തയ്യാറാകില്ല.
ന്യൂ ഡൽഹിയിൽ ഷൂട്ട് ആയിരുന്നത് കൊണ്ട് ഒരു മലയാള സിനിമയുടെ ഇരട്ടി ബജറ്റ് ആയിരുന്നു അന്നായത്. അന്നന്നു ഷൂട്ട് ചെയ്യണ്ട സീനുകൾ അന്നന്നു തന്നെയാണ് എഴുതിയത്. പടം റീലീസ് ചെയ്യുമ്പോൾ ഞാനും ജോഷിയും മമ്മൂട്ടിയും നായർ സാബ് എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ശ്രീ നഗറിൽ ആയിരുന്നു.
റീലിസിന്റെ അന്ന് ഞങ്ങൾക്ക് ഷൂട്ടിന് പോകാൻ തോന്നിയില്ല. അകെ ഉള്ളൊരു ടെലിഫോണിന്റെ മുൻപിൽ ഇരിപ്പായിരുന്നു. മാറ്റിനി കഴിഞ്ഞു ജോയ് തോമസ് വിളിച്ചു, പടം ഹിറ്റാണ്, തിരക്ക് കാരണം ആനന്ദ് തിയേറ്ററിന്റെ ഒരു വശം പൊളിഞ്ഞു പോയി എന്നെല്ലാം പറഞ്ഞു .
Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ
ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള കാൾ വന്നപ്പോൾ മമ്മൂട്ടി എന്നെയും ജോഷിയെയും കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു. മമ്മൂട്ടിയെ പോലെ ഒരാളിൽ നിന്ന് ഞങ്ങളത് പ്രതീക്ഷിച്ചില്ല. ന്യൂ ഡൽഹി എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി പിന്നീട് മാറുകയായിരുന്നു.