മമ്മൂക്ക, ലാലേട്ടൻ, ചാക്കോച്ചൻ എന്നൊക്കെ പറയുന്നത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലോ ടൊവീനോ തോമസിനെ തേച്ചൊട്ടിച്ച് ശ്രീജിത്ത് പണിക്കർ

176

ഇച്ചായാ എന്ന വിളിയിൽ താൻ രോമാഞ്ചം കൊള്ളാറില്ല എന്ന് പറഞ്ഞ നടൻ ടൊവിനോ തോമസിന് മറുപടിയുമായി നിക്ഷപക്ഷ നിരീക്ഷകൻ എന്നവകാശപ്പെടുന്ന ബിജെപി വക്താവ് ശ്രീജിത്ത് പണിക്കർ. ഒരാൾ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടുണ്ട് എന്നായിരുന്നു ടോവിനോ തോമസ് പറഞ്ഞത്.

എന്നാൽ ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു.

Advertisements

ടോവിനോയുടെ നിലപാട് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്.

എല്ലാം അതാത് മതത്തിൽ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലോ എന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. നേരത്തെ ഇച്ചായൻ എന്ന തന്നെ വിളിക്കുന്നതിനോട് താത്പര്യമില്ലെന്ന് ആയിരുന്നു ടൊവിനോ തോമസ് പറഞ്ഞത്.

Also Read
ഏഴാം മാസത്തിലെ സീമന്ത ചടങ്ങ് ആഘോമാക്കി മൃദുലയു യുവയും, കൈക്കുമ്പിളിൽ എണ്ണയുമായി പ്രസവത്തിന് ഒരുങ്ങി മൃദുല വിജയ്, കുഞ്ഞൂട്ടനെ പിരിയുന്ന വിഷമത്തിൽ യുവ, വീഡിയോ വൈറൽ

ആ വിളി കൂട്ടത്തിൽ ഒറ്റപ്പെട്ട് പോയ പോലെയാണ്. അത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നത് പോലെയാണ് തോന്നുന്നത്. അങ്ങനെ വിളിക്കുമ്പോൾ താൻ രോമാഞ്ചം കൊള്ളാറില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ടൊവിനോ പറഞ്ഞിരുന്നു.

ഇച്ചായൻ എന്ന വിളി എനിക്ക് ഭയങ്കര ഓഡ് ആണ്. എന്നെ എന്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകന്നതാണ് ഇച്ചായാ എന്ന്. വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ഏയ് ഇച്ചായാ എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്. ഞാൻ അന്ന് പറഞ്ഞതും എന്നെ ഇച്ചായാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നല്ല.

അത് ചിലപ്പോൾ ആരെങ്കിലും ഹെഡ്ഡിങ് കൊടുത്തതായിരിക്കും. ഞാൻ പറഞ്ഞതിന്റെ പേരിൽ എന്നെ ഇച്ചായാ എന്ന് വിളിക്കുകയാണെങ്കിൽ നിങ്ങൾ അറിയുക എനിക്ക് അങ്ങനെ ഭയങ്കര ബിലീവർ പരിപാടി ഇല്ല, എന്നെ ഇച്ചായാ എന്ന് വിളിച്ചു എന്നു പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ.

എന്റെ കസിൻസും, എന്നേക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ഞാൻ ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശൂരെല്ലാം ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണ്. ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂർ ഭാഗത്തൊന്നും അതില്ല.

എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് ഫീൽ ചെയ്യുക. ഭയങ്കര ലൂസ് ആണ് എന്റെയല്ല ആ ട്രൗസർ എന്ന് തോന്നും ഇച്ചായൻ എന്ന് ഒരുപക്ഷെ സ്നേഹം കൊണ്ട് വിളിക്കുന്നത് ആയിരിക്കാം. പക്ഷേ, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, എനിക്ക് അതിൽ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്.

പക്ഷേ ഞാൻ എന്റെ മക്കളോട് വരെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കിൽ മാത്രം വേണമെങ്കിൽ ചേട്ടാ എന്ന് വിളിച്ചോ.

Also Read
നിമിഷയോടൊപ്പം എയർപോർട്ടിലേക്ക് ജാസ്മിൻ, ബിഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചുവരാൻ ആണോയെന്ന് ആരാധകർ; ആകാംക്ഷ

പേര് വിളിച്ചൂടെ, അല്ലെങ്കിൽ എന്നോട് ഇഷ്ടമുണ്ടെങ്കിൽ ടോവി എന്ന് വിളിച്ചാൽ എനിക്കതിനകത്ത് യാതൊരു കുഴപ്പവും തോന്നില്ല. എന്നോട് അടുപ്പമുള്ള ആളുകളൊക്കെ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ കസിൻസ് ഒക്കെ എന്നെ കളിയാക്കിത്തുടങ്ങി ഏയ് ഇച്ചായാ എന്ന് പറഞ്ഞ്. ഈ കഥയൊന്നും നാട്ടുകാർക്ക് അറിയില്ലല്ലോ. എന്നെ ആദ്യമായി ആരാണ് ഇച്ചായാ എന്ന് വിളിച്ച് തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.

Advertisement