സിനിമയിലെത്തി 40, 50ൽ അധികം വർഷങ്ങൾ ആയിട്ടും മലയാള സിനിമയുടെ താര രാജാക്കന്മാരായി ഇപ്പോഴും വിലസുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. മലയാളം ഇൻഡസ്ട്രിയുടെ നെടുംതൂണുകളായ ഇവർ 2 പേരും തമ്മിലുള്ള സഹോദരതുല്യ സ്നേഹ ബന്ധവും ഏറെ പ്രശസ്തമാണ്. അതേ സമയം ആരാധകർക്കിടയിൽ എന്നും ഫാൻ ഫൈറ്റിനുള്ള കാരണമാണ് ഇവരിൽ ആരാണ് കേമൻ എന്ന കാര്യം.
എങ്കിലും ഒരുമിച്ച് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സൂപ്പർതാരങ്ങൾ ഇരുവരുമാണ്. അറുപതിലധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അറുപത് വയസിന് മുകളിൽ പ്രായമായിട്ടും ഈപ്പോഴും മാസ് ചിത്രങ്ങളിലും കുടൂം ചിത്രങ്ങളും മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴും നായകന്മാരായി തന്നെ അഭിനയിക്കുകയാണ്.
അതേ സമയം ഇരുവരുടേയും പ്രതിഫലം പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറം വലിയ തുകയാണെന്നാണ് നേരത്തെ ഐഎംഡിബി പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നു. മലയാളത്തിലെ മുൻനിര നായകന്മാർ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് കോടികൾ ആണെന്ന് ഐഎംഡിബി പുറത്തുവിട്ട റിപ്പോർട്ടാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
നടനവിസ്മയം, കംപ്ലീറ്റ് ആക്ടർ എന്നിങ്ങനെ വിളിപ്പേരുകൾ ഉള്ള നടനാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന താരം നടൻ എന്നതിലുപരി സംവിധാന രംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ്. പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാള താരം മോഹൻലാൽ ആണ്. ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നു ലിസ്റ്റ് പ്രകാരം ഒന്നാമൻ മോഹൻലാൽ തന്നെയാണ്.
സിനിമകൾക്ക് താരം പ്രതിഫലം കൂട്ടിയെന്ന് മുൻപൊരു റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ വരുന്ന കണക്കുകൾ പ്രകാരം ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതൽ 17 കോടി വരെയാണ് മോഹൻലാൽ വാങ്ങിക്കുന്നത്. കഴിഞ്ഞ വർഷം മമ്മൂട്ടിയുടേത് ആയി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതൽ 8.5 കോടി വരെയാണ് ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങിക്കുന്ന തുക.
അതേ സമയം പ്രതിഫലത്തിന്റെ കാര്യത്തിൽ യുവ താരങ്ങളും ഒട്ടും മോശമല്ല. മൂന്നാമത് മുന്നിൽ നിൽക്കുന്നത് നടൻ ദുൽഖർ സൽമാൻ തന്നെയാണ്. ബോളിവുഡിൽ വരെ തിരക്കേറിയ നടൻ ദുൽഖർ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്നത് 5 കോടിമുതൽ മുതൽ 9 കോടിയോളമാണ് വാങ്ങിക്കുന്നത്. അടുത്ത താരരാജാവ് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ.
അഭിനയത്തിന് പുറമേ സംവിധാനവും നിർമാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിയ്ക്ക് മൂന്ന് മുതൽ ഏഴ് കോടി വരെയാണ് പ്രതിഫലം. അതുപോലെ അഞ്ചാം സ്ഥാനത്ത് ഇന്ന് സൗത്ത് ഇന്ത്യ കീഴക്കികൊണ്ട് ഇരിക്കുന്ന നടൻ ഫഹദ് ഫാസിലാണ്. ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതൽ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനത്ത് നടൻ നിവിൻ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിൻ പോളിയുടെ പ്രതിഫലം.
മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകൻ ദിലീപ് അഭിനയിക്കുന്നത്. ഇനി ഇപ്പോൾ പ്രതിഫലം കുത്തനെ കൂറ്റൻ സാധ്യതയുള്ള നടൻ ടോവിനോ തോമസാണ് അടുത്തത്. ഒന്നര കോടി മുതൽ 3 കോടി വരെയാണ്. നേരത്തെ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മൂന്നാമനായി നിലനിന്നിരുന്ന സൂപ്പർ സ്റ്റാർ നടൻ സുരേഷ് ഗോപി ഒരു ചിത്രത്തിന് വാങ്ങുന്നത് 3 കോടി വരെയാണ്. ലിസ്റ്റിൽ പത്താം സ്ഥാനം നടൻ കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫല തുക.