ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാൻ പറ്റില്ലെന്നായിരുന്നു ആ സംവിധായകർ കാരണം പറഞ്ഞത്, പിന്നെ സംഭവിച്ചത് ഇങ്ങന: മോഹൻലാൽ പണ്ട് ഓഡിഷന് പോയ കഥപറഞ്ഞ് മുകേഷ്

88

ലോകംമുഴുവനും ഉള്ള മലയാളികൾക്ക് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം മറ്റു തെന്നിന്ത്യൻ ഭാഷകൾക്ക് ഒപ്പം ബോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ്.

ഇപ്പോഴിതാ മോഹൻലാലിന്റെ ആദ്യ സിനിമയുടെ ഓഡീഷനെകുറിച്ചും അദ്ദേഹത്തിന് ലഭിച്ച പ്രതിഫല തുകയെ കുറിച്ച് നടൻ മുകേഷ് പറയുന്ന ഒരു വീഡോയാ ആണ് വൈറലാകുന്നത്. ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗർ വേദിയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു മുകേഷിന്റെ വെളിപ്പെടുത്തൽ.

Advertisements

മോഹൻലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും മുകേഷ് പറഞ്ഞ ഈ വീഡിയോ ആണ് വീണ്ടും വൈറലാവുകയാണ്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:

മോഹൻലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞിൽവിരിഞ്ഞ പൂക്കൾ. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോൾ സുഹൃത്തുക്കൾ പറഞ്ഞ് ഓഡിഷന് വിളിച്ചാൽ നീ എന്തായാലും പോവണമെന്ന്.

അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികർത്താക്കളായി ഉണ്ടായിരുന്നത്. അതിൽ രണ്ട് സംവിധായകന്മാർ നൂറിൽ അഞ്ചോ, ആറോ മാർക്കാണ് മോഹൻലാലിന് കൊടുത്തത്. കാരണം ഇയാൾ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ ഫാസിൽ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാർക്ക് കൊടുത്തു.

അങ്ങനെയാണ് മോഹൻലാൽ ഈ സിനിമയിൽ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപ ആയിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. എന്നാൽ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാൾ പോയതെന്നും മുകേഷ് പറയുന്നു.

അതേ സമയം പിന്നീട് മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനായി മാറുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. മാസ്സും, ക്ലാസ്സും, കോമഡിയുമെല്ലാം അനായാസം കൈകാര്യ ചെയ്യുന്ന ലാലേട്ടൻ അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇനി ഇല്ലെന്നു തന്നെ വേണമെങ്കിൽ പറയാം.

അതേ സമയം നടൻ മോഹൻലാലിന്റെ ഇപ്പോഴത്ത പ്രതിഫലം എട്ട് കോടിയ്ക്കും പതിനൊന്ന് കോടിയ്ക്കും ഇടയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഐഎംഡിബി റിപ്പോർട്ടുകൾക്ക് അനുസരിച്ചാണ് താരത്തെന്റ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രചരണം നടന്നത്. അതിനൊപ്പം ബിഗ് ബോസിൽ അവതാരകനായിട്ടെത്തിയ വകയിലും വമ്പൻതുക താരം സ്വന്തമാക്കിയിട്ടുണ്ട്.

Advertisement