മലയാളികളായ സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ കൃഷ്ണകുമാർ.സൂപ്പർഹിറ്റുകളായ നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ആണ് കൃഷ്ണകുമാർ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.
പിന്നീട് നരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ താരം വേഷമിട്ടു. 1994 ൽ ആണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദർശനിൽ താരം ഉണ്ടായിരുന്നു.
അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ തീയേറ്ററിൽ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയ്‌തെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൃഷ്ണ കുമാറിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. മകൾ ആഹാന നടിയായി തിളങ്ങി നിൽക്കുകയാണ്. മറ്റ് മൂന്ന് മക്കളും ഭാര്യയും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്.
അതേ സമയം അടുത്തിടെ രാഷ്ടേര്രീയത്തിലേക്കും ഇറങ്ങിയ കൃഷ്ണകുമാർ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റിരുന്നു
ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും ചേർന്ന്.
കൃഷ്ണകുമാറിന്റെ 53ാം ജന്മദിനമാണ് ഇന്ന്. അനുഗ്രഹീതമായ 52 വർഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു. ദൈവത്തിനു നന്ദി 53 ലേക്ക് ഇന്നു കടക്കുന്നു ഏവർക്കും നന്മകൾ ഉണ്ടാവട്ടെ എന്നായിരുന്നു തനറെ ജന്മദിനത്തിൽ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൂടാതെ മക്കളും ആരാധകരും എല്ലാം അച്ഛന് ആശംസകളുമായി എത്തിയിരുന്നു.
എല്ലാ സാഹചര്യങ്ങളിലും എന്തെങ്കിലും പോസിറ്റീവ് കണ്ടെത്തുന്നത് എങ്ങനെയെന്ന് എന്നും കൂടാതെ നമുക്ക് ചുറ്റുമുളവരോട് നന്ദിയും സ്‌നേഹവും ഉള്ളവരിക്കണം എന്നും ഞങ്ങളെ പഠിപ്പിച്ചതിനും ഒരുപാട് നന്ദി. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷവും നല്ല ആരോഗ്യവും വിജയവും നേരുന്നു.. എന്നാണ് അഹാന കുറിച്ചത്.
ദിയ അച്ചനൊപ്പമുള്ള രാകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഇവർ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും ഇപ്പോൾ വൈറലായി മാറിയിരിക്കയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം തന്റെ മക്കളുട വിവാഹ കാര്യവും മറ്റും തുറന്ന് പറഞ്ഞത് ഏറെ ചർച്ചകൾ ഉണ്ടാക്കിയിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.