മിനിസ്‌ക്രീൻ ആരാധകർക്ക് മാത്രമല്ല ബിഗ്‌സ്‌ക്രീൻ ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരമാണ് പ്രകാശ് പോൾ എന്ന നടൻ. പ്രകാശ് പോൾ എന്നു പറയുന്നതിലേക്കാഴും കത്തനാൽ എന്നാൽ പറഞ്ഞാലാുവും പ്രേക്ഷകർക്ക് അദ്ദേഹത്തെ കുടുതൽ ഓർമ്മവരിക.
മലയാള ടെലിവിഷൻ രംഗത്ത് സൂപ്പർഹിറ്റായ കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോൾ ശ്രദ്ധേയനായത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ആകസ്മികമായി എത്തിയ ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
2016 ൽ ഒരു പല്ലുവേദന വന്നിരുന്നു. നാടൻ മരുന്നുകൾ ചെയ്തുനോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്‌നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു. അങ്ങനെ സ്‌കാനും കുറെ ടെസ്റ്റും നടത്തി. സ്‌ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.
വീണ്ടും സ്‌കാൻ ചെയ്തു. തലച്ചോറിൽ ഒരു ട്യൂമർ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആർസിസിയിൽ എത്തി,
തലച്ചോറിന്റെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമർ. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ എളുപ്പമാണ്. പക്ഷേ ഇത് സർജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതിൽ താൽപര്യമില്ലായിരുന്നു.
ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ആർസിസിയിൽ അഞ്ചാറ് ദിവസം ഒബ്‌സർവേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. ആറ് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി പോരുകയും ചെയ്തു,
പിന്നീട് ഇതുവരെ ട്രീറ്റ്‌മെൻറ് ഒന്നും നടത്തുന്നുമില്ല. ഞാൻ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സമയങ്ങളിൽ പ്രശ്‌നമുണ്ട്. എങ്കിലും ആശപുത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകൾ അല്ലേ ഉള്ളൂ. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സർവൈവ് ചെയ്യും.
ഡോക്ടർമാർ വിളിച്ചിരുന്നു. നാല് വർഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്. സാമ്പത്തിക പ്രശ്‌നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെ കുറിച്ച് പ്രകാശ് പോൾ തുറന്നു പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയാണ് പ്രകാശ് പോൽ. അച്ഛൻ കെപി പോൾ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തു മതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയായി.
എന്നാൽ ബാക്കി കുടുംബാംഗങ്ങളെല്ലാം ഹിന്ദുക്കളാണ്. നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന പരമ്പബരയിലും താരം അഭിനയിച്ചിരുന്നു. പ്രശസ്ത സിനിമാ സീരിയൽ സംവിധായകൻ ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തു.
2004ൽ സംപ്രേഷണെ ചെയ്ത ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ എന്ന ഹൊറർ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതോടെയാണ് താരം കൂടുതൽ പ്രശസ്തനായത്. കടമറ്റത്ത് കത്തനാർ 267 എപ്പിസോഡുകളാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തത്. ഈ പരമ്പരയുടെ തുടർഭാഗങ്ങൾ പിന്നീട് മറ്റ് ചാനലുകളിലും സംപ്രേക്ഷണം ചെയ്തിരുന്നു.
ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനായി. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. കടമറ്റത്ത് കത്തനാർ പരമ്പരയ്ക്കുശേഷം നല്ലവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പവർവിഷൻ ടിവിയിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചു.