ഞാൻ സിനിമയിൽ അഭിനയിച്ചത് വീട്ടുകാർ അറിഞ്ഞത് പത്രത്തിലെ പോസ്റ്റർ കണ്ട്, ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാൾ എന്നാണ് അന്ന് ഉപ്പ പറഞ്ഞത്: ആസിഫലി

66

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച തരമാണ് നടൻ ആസിഫലി. പിന്നീട് മലയാള സിനിമയിൽ നായകന് പുറമെ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ ആസിഫലി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇപ്പോൾ.

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ നായകനെന്നോ വില്ലനെന്നോ ചെറുതെന്നേ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാം മികവുറ്റതാക്കാൻ ആസിഫലി ശ്രമിച്ചിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര സംവിധായകർക്ക് ഒപ്പമെല്ലാം പ്രവർത്തിച്ച താരം യുവസംവിധായകർക്കും പുതുമുഖ സംവിധായകർക്കും എല്ലാം ഒപ്പം സിനിമകൾ ചെയ്യാൻ മടിയില്ലാത്ത താരം കൂടിയാണ്.

Advertisements

അതേ സമയം തന്റെ അദ്യ ചിത്രത്തെ കുറിച്ച് വീട്ടുകാർ അറിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ് ആസിഫലി ഇപ്പോൾ. തന്റെ സിനിയുടെ പത്ര പരസ്യം കണ്ടപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ച കാര്യം വീട്ടുകാർ അറിഞ്ഞതെന്നാണ് ആസിഫലി പറയുന്നത്.

സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ ക്യാമറ പേടി മാറ്റാൻ ഇന്ത്യാവിഷനിൽ ജോലിക്ക് കയറിയതും ആസിഫലി വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.
ആസിഫലിയുടെ വാക്കുകൾ ഇങ്ങനെ:

ആ സമയമാണ് ഋതു സിനിമയുടെ ഓഡീഷൻ നടന്നത്. ഓഡീഷന് പോയി സെലക്ഷൻ കിട്ടി. വീട്ടുകാർ സമ്മതിക്കാത്തതുകൊണ്ട് കളളം പറഞ്ഞ് സിനിമ ചെയ്യുകയായിരുന്നു. അങ്ങനെ ചിത്രീകരണമൊക്കെ കഴിഞ്ഞ് ഞാനും റിമയും നിൽക്കുന്ന ആദ്യ പോസ്റ്റർ പത്രത്തിൽ വന്നു.

അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ച കാര്യം വീട്ടുകാർ അറിയുന്നത്. പത്രത്തിലെ പോസ്റ്റർ കണ്ടപ്പോൾ ആദ്യം ഉപ്പക്ക് എന്നെ മനസിലായില്ല. ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാൾ എന്നാണ് അന്ന് ഉപ്പ പറഞ്ഞത്. അതേ സമ.ം മോഹൻകുമാർ ഫാൻസ്, ആണും പെണ്ണും തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.

ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസിൽ അതിഥി വേഷത്തിലാണ് ആസിഫലി എത്തിയത്. കുഞ്ഞെൽദോ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, മഹേഷും മാരുതിയും, മഹാവീര്യർ തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Advertisement