മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിനായി പൃഥ്വിരാജ് സ്വീകരിച്ച ഗെറ്റപ്പ് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ അതിലേറെ ഞെട്ടിക്കുകയാണ് പൃഥ്വിയുടെ ആ ഗെറ്റപ്പിൽ നിന്നുള്ള മാറ്റം.
ആ ഗെറ്റപ്പിന്റെ പ്രത്യേകതയായ നീണ്ട താടിയും ഇപ്പോൾ താരം കളഞ്ഞിരിക്കുകയാണ്. ക്ലീൻ ഷേവ് ലുക്കിൽ ഭാര്യ സുപ്രിയ മേനോനുമൊത്തുള്ള സെൽഫി താരം പോസ്റ്റ് ചെയ്തു. ‘ജിം ബോഡി വിത്ത് നോ താടി’ എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ആളുകളെല്ലാം ചിത്രത്തിന് താഴെ നല്ല അഭിപ്രായങ്ങളാണ് കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ മുഖം എന്ന സിനിമയിലും പൃഥ്വിക്ക് ക്ലീൻ ഷേവ് ലുക്കായിരുന്നു. അതേ രൂപത്തോടാണ് ആളുകൾ ഈ ലുക്കിനെ താരതമ്യം ചെയ്യുന്നത്.
എന്നാൽ കട്ടത്താടി തന്നെയായിരുന്നു നല്ലതെന്ന് പറഞ്ഞെത്തുന്നവരുമുണ്ട്. ബെന്യാമിന്റെ പ്രസിദ്ധ നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം എന്ന സിനിമ ഒരുങ്ങുന്നത്. ചിത്രീകരണത്തിനായി ഈജിപ്കിലേക്ക് പോയ സിനിമാ സംഘം ലോക്ക് ഡൗണിൽ അവിടെ കുടുങ്ങിയിരുന്നു.
പിന്നീട് മാസങ്ങൾക്ക് ശേഷമാണ് പൃഥ്വിയും മറ്റ് സംഘാംഗങ്ങളും തിരിച്ചെത്തിയത്. പൃഥ്വിക്കൊപ്പം വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥ്വി ദിവസങ്ങൾക്ക് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി. കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.