തമിഴകതതിന്റെ യുവസൂപ്പർതാരം സൂര്യ തെന്നിന്ത്യ മപഴപവൻ ആരാധകരുള്ള നടനാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് അദ്ദേഹം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. കേരളത്തിലും ധാരാളം ആരാധകരുള്ള സൂര്യ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം വരെ അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്തമായ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞു പിടിച്ച് ചെയ്യുന്ന അദ്ദേഹം നടിപ്പിൻ നായകൻ എന്നാണ് അറിയപ്പെടുന്നത്. മുൻകാല സൂപ്പർ നായിക ജ്യോതികയെ ആണ് സൂര്യ വിവാഹം കഴിച്ചിരിക്കുന്നത്. തമിഴകത്തെ മറ്റൊരു യുവ സൂപ്പർതാരമായ കാർത്തി സൂര്യയുടെ സഹോദരൻ ആണ്.
അതേ സമയം തന്റെ ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളു കൂടിയാണ് സൂര്യ. ഇപ്പോഴിതാ
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തന്റെ ആരാധകർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സൂര്യ. തന്റെ ആരാധക കൂട്ടായ്മയിൽ അംഗങ്ങളായ 250 പേർക്കാണ് താരം സഹായം എത്തിച്ചത്.
ഓരോരുത്തരുടേയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതമാണ് താരം നൽകിയത്. കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കണമെന്ന് താരം തന്റെ ഫാൻസ് ക്ലബ്ബ് അംഗങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് താരം ആരാധകർക്ക് സഹായധനം നേരിട്ട് എത്തിച്ചത്.
നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാർത്തിയും തമിഴ്നാട് സർക്കാറിന് ഒരു കോടി രൂപ ധനസഹായം നൽകിയിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിൽ കണ്ടാണ് ഇവർ ചെക്ക് കൈമാറിയത്. ഇതു കൂടാതെ സൂര്യ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും, കാർത്തി കർഷകരെ സഹായിക്കാനും ധനസഹായം നൽകിയിരുന്നു.
പാണ്ഡ്യരാജിനൊപ്പം കരിയറിലെ നാൽപ്പതാമത് സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് സൂര്യ. സിനിമാ സംഘടനകളെ സഹായിക്കാനെന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സ് നിർമിക്കുന്ന നവരസയും ഉടൻ റിലീസിനെത്തും. നേരത്തെ സുര്യ ചിത്രമായ സൂരറായ് പോട്രെ ഒടിടി റിലീസ് ആയി എത്തിയിരുന്നു.