അസാധ്യ അഭിനയ പ്രകടനവുമായി ഞെട്ടിച്ച് മമ്മൂട്ടി, പുഴു അതി ഗംഭീരം, രത്തീനയ്ക്ക് കൈയ്യടി

3983

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം പുഴു ഒടിടി റിലീസായി പുറത്തു വന്നിരിക്കുകയാണ്. സോണി ലിവിലാണ് പുഴു പ്രദർശനത്തിന് എത്തിയിരിക്കുന്നത്. മേയ് 13 വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, പറഞ്ഞതിലും മണിക്കൂറുകൾക്ക് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. നവാഗതയായ രത്തീനയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പാർവതി തിരുവോത്തും മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.

Advertisements

മമ്മൂട്ടിയെന്ന നടന്റെ അസാധ്യ പ്രകടനമാണ് പുഴുവിന്റെ നട്ടെല്ല്. സ്വയം രാകിമിനുക്കാൻ യാതൊരു മടിയുമില്ലെന്ന് 70 പിന്നിട്ട മമ്മൂട്ടി വീണ്ടും വീണ്ടും പറയുമ്പോൾ അത് പൊള്ളയായ വാക്കല്ല. മറിച്ച് സ്വയം രാകിമിനുക്കലിന് പരുവപ്പെടാൻ ഏതറ്റം വരെയും പോകാമെന്ന് അയാൾ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. അതാണ് പുഴുവിൽ കാണുന്നതും.

പുഴു രത്തീനയെന്ന നവാഗത സംവിധായകയുടെ കയ്യൊപ്പ് പതിഞ്ഞ ഗംഭീര സിനിമയാണ്. സ്വന്തമായി ഒരു സിനിമ ചെയ്യാൻ രത്തീന കഷ്ടപ്പെട്ടത് വർഷങ്ങളാണ്. സിനിമ സെറ്റുകളിൽ രാവന്തിയോളം പണിയെടുത്തു, എല്ലാ ജോലികളും ഓടിനടന്നു ചെയ്തു, അപ്പോഴെല്ലാം സ്വന്തമായി ഒരു സിനിമ മാത്രമായിരുന്നു സ്വപ്നം. ഒടുവിൽ രത്തീന അതും സാധ്യമാക്കി.

Also Read:
ഐഡന്റിറ്റി വലിയ പ്രശ്നമായി മാറിയപ്പോൾ വീടുവിട്ടിറങ്ങി, ഭക്ഷണം കഴിക്കാൻ പോലും പൈസയില്ലാത്ത അവസ്ഥ! ; രഞ്ജു അമ്മയെ കണ്ടുമുട്ടിയതോടെയാണ് ജീവിതം മാറിയത് : ശ്രദ്ധ നേടി ദയ ഗായത്രിയുടെ വീഡിയോ

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ നായക പ്രതിനായക കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. പതിയെ പതിയെ ഒരു ത്രില്ലർ സ്വഭാവത്തിലേക്കും സിനിമ കടക്കുന്നു. ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ പ്രവേശിക്കുമ്പോൾ മുതൽ കഥാപരിസരം പ്രേക്ഷകനെ കൂടുതൽ എൻഗേജ് ചെയ്യിപ്പിക്കുന്നു.

ഒരേസമയം താൻ നായകനാണെന്നും പ്രതിനായകനാണെന്നും പ്രേക്ഷകനെ കബളിപ്പിക്കും വിധം തോന്നിപ്പിക്കുന്നുണ്ട് മമ്മൂട്ടിയിലെ അസാധ്യ നടൻ. അതിന് അയാൾക്ക് ഡയലോഗുകൾ പോലും ആവശ്യമില്ല. ചില സമയത്ത് ചേഷ്ടകൾ കൊണ്ട്, ചില സീനുകളിൽ നോട്ടം കൊണ്ട്, ചിലയിടത്ത് ശരീരഭാഷ കൊണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം അനുഭവിക്കുന്ന ഇൻസെക്യൂരിറ്റിയും ഭയവും ആകുലതകളും പ്രേക്ഷകൻ മനസ്സിലാക്കുന്നു.

അതേസമയം തന്നെ ആ കഥാപാത്രത്തിനിട്ട് രണ്ട് പൊട്ടിക്കണമെന്ന് ചില സമയത്ത് തോന്നുകയും ചെയ്യുന്നു ഇതിനപ്പുറം മമ്മൂട്ടിയുടെ പുഴുവിലെ കഥാപാത്രത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ക്ലൈമാക്സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം അസാധ്യം, അവർണ്ണനീയം.

പാർവതി തിരുവോത്ത്, മാസ്റ്റർ വാസുദേവ്, കുഞ്ചൻ, ഇന്ദ്രൻസ് തുടങ്ങി സിനിമയിൽ വന്നുപോയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം നടത്തി. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ഏറെ പ്രശംസ അർഹിക്കുന്നു. സിനിമയുടെ സ്ലോ പേസിനെ പ്രേക്ഷകരിലേക്ക് കൃത്യതയോടെ എത്തിച്ചതിൽ പശ്ചാത്തല സംഗീതത്തിനു വലിയ പങ്കുണ്ട്. ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ് പുഴുവിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Also Read:
കുഞ്ഞു മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ച് ശ്രീകല ശശിധരൻ ; ശ്രദ്ധ നേടി കുടുംബ സമേതമുള്ള മനോഹര ചിത്രങ്ങൾ

Advertisement