പ്രമുഖനായ ബിജെപി നേതാവും മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരവുമാണ് സുരേഷ് ഗോപി. രാഷ്ട്രീയ നേതാവ്, സൂപ്പർസ്റ്റാർ എന്നതിലൊക്കെ ഉപരി അദ്ദേഹം തനിക്ക് ചുറ്റുമുള്ള കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസുമുള്ള ഒരു നല്ല വ്യക്തി കൂടിയാണ്.
രാഷ്ടീയ പരമായി അദ്ദേഹത്തിന്റെ ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും വ്യക്തി എന്ന നിലയിൽ ഏവരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്. മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം മികച്ച വിജയങ്ങൾ നേടിയവയായിരുന്നു.
ജയരാജിന്റെ കളിയാട്ടം, സിബി മലയലിന്റെ പ്രണയവർണങ്ങൾ, സമ്മർ ഇൻ ബതിലഹേം തുടങ്ങിയ ചിത്രങ്ങൾ എല്ലാം സുരേഷ് ഗോപി മഞ്ജു വാര്യർ കൂട്ടുകെട്ടിൽ മികച്ച വിജയം നേടിയ ചിത്രങ്ങൾ ആയിരുന്നു.
അതേ സമയം ഈ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിച്ച കളിയാട്ടം എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും സുരേഷ് ഗോപി എന്ന താരത്തെ കുറിച്ചും മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
സുരേഷ് ഏട്ടൻ എന്ന വ്യക്തിയോട് എനിക്ക് എന്നും വളരെ ബഹുമാനമാണ്. വളരെ വലിയൊരു മനസ്സിന് ഉടമയാണ് അദ്ദേഹം. ആ കുടുബം തീർച്ചയായും ഭാഗ്യം ചെയ്തവരാണ്. കളിയാട്ടം എന്ന സിനിമ അദ്ദേഹ ത്തിന്റെ കരിയറിൽ ഒരു പൊൻതൂവലാണ്.
അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയ മികവാണ് കളിയാട്ടത്തിന്റെ ജീവൻ എന്ന് പറയുന്നത്. കേരള ത്തിന്റെ തനതു കലയ്ക്ക് സിനിമ എന്ന മാധ്യമത്തിലൂടെ പകർന്നു നൽകിയ ഭാഷ്യമാണ് അദ്ദേഹത്തിനു രാജ്യാന്തര ബഹുമതികളിൽ ഒന്നായ ഭരത് അവാർഡ് നേടി കൊടുത്തത്.
ഈ ചിത്രത്തെ കുറിച്ച് എപ്പോൾ ഓർത്താലും ആ നിമിഷം ആദ്യം മനസ്സിൽ വരുന്നത് ഗാനങ്ങളാണ്. ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ. കൈതപ്രം ഹൃദയം തൊട്ടെഴുതിയ, എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ. ആ ഗാനരംഗങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു ന്നെും മഞ്ജു വാര്യർ പറയുന്നു.
കളിയാട്ടം എന്ന ചിത്രം എനിക്ക് സമ്മാനിച്ചത് ഗൃഹാതുരമായ ഒരുപാട് നല്ല ഓർമ്മകലാണ്. ലോക പ്രസിദ്ധമായ ഒഥല്ലോയെ കണ്ണൂരിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന സിനിമ. തെയ്യങ്ങളുടെ നാട്ടിൽ ഏറെ കാലം ജീവിച്ചത് കൊണ്ട് കളിയാട്ടത്തിന് വേണ്ടി എനിക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പിന്റെ ആവശ്യം ഒന്നും വന്നില്ല.
പക്ഷെ, ആദ്യം ജയരാജേട്ടനിൽ നിന്ന് കഥ കേൾക്കുമ്പോൾ അത്ഭുതം തോന്നി, നമ്മുടെയെല്ലാം സങ്കൽപ്പ ത്തിലുള്ള ഷേക്‌സ്പിയർ നാടകത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ, പുതുമയുള്ള പശ്ചാത്തലം, മൂലകഥയിൽ നിന്ന് തികച്ചും വേറിട്ട ആവിഷ്‌ക്കാരം.
അതുമാത്രമല്ല സുരേഷ് ഗോപി ആ ചിത്രത്തിന് വേണ്ടി അതിന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ ഷൂട്ടിങ് അവസാനിക്കുന്നത് വരെ സുരേഷ് ഗോപി ആ കഥാപാത്രത്തിന് വേണ്ടി വ്രതം നോറ്റിരുന്നു. കാരണം ആ ദൈവീകായമായ കലാരൂപം ചെയ്യുന്നവർ അങ്ങനെയാണ് ചെയ്യാറുള്ളതെന്നും മഞ്ജു വാര്യർ പറയുന്നു.