തെന്നിന്ത്യൻ സംവിധായകൻ തന്നെ ക്രൂ ര മാ യി പീ ഡി പ്പി ച്ചു, അന്ന് കുറേ കരഞ്ഞു, പക്ഷേ; വെളിപ്പെടുത്തലുമായി യുവനടി നിക്കി

1559

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ആരംഭിച്ച ബിഗ് ബോസ് ഇപ്പോൾ മറ്റു ഭാഷകളിലേക്കും എത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ അവതരിപ്പിച്ച ബിഗ് ബോസ് ഹിന്ദി സീസൺ 14ലൂടെ പ്രശസ്തി നേടിയ താരമാണ് നിക്കി തംബോലി.

ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷം സിനിമയിൽ നിരവധി അവസരങ്ങളാണ് നിക്കിയെ തേടിയെത്തിയത്. തെന്നിന്ത്യൻ സിനികളായിരുന്നു കൂടുതലും. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നും തനിക്കു നേരിട്ട ഒരു ദുരനുഭവത്തെ ക്കുറിച്ച് പറയുകയാണ് നിക്കി തംബോലി.

Advertisements

ഒരു സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നോട് വളരെ മോശമായി പെരുമാറിയെന്നും ആ സംഭവം തനിക്ക് വലിയ ആഘാതമായി മാറിയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിക്കി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിക്കിയുടെ ഈ തുറന്നുപറച്ചിൽ.

Also Read
അസാധ്യ അഭിനയ പ്രകടനവുമായി ഞെട്ടിച്ച് മമ്മൂട്ടി, പുഴു അതി ഗംഭീരം, രത്തീനയ്ക്ക് കൈയ്യടി

അതേ സമയം തന്നെ പീ ഡി പ്പി ച്ച വ്യക്തിയുടെ പേര് പുറത്തുപറയാൻ തയ്യാറാകാതിരുന്ന നിക്കി ആ സംഭവത്തിന് ശേഷം വീട്ടിലെ ത്തി കുറേ കരഞ്ഞതായും മാധ്യമ പ്രവർത്തകനോട് വെളിപ്പെടുത്തി. സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഒരു സിനിമയുടെ സെറ്റിലായിരുന്നു ആ സംഭവം. അത് ഞാൻ ഇന്നും ഓർക്കുന്നു. ആ സംവിധായകൻ എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയത്.

എന്തുകൊണ്ട് ആ സംവിധായകൻ അങ്ങനെ പെരുമാറിയെന്ന് അറിയില്ല. എനിക്ക് ആ ഭാഷ നേരാംവണ്ണം മനസ്സിലാക്കാൻ പോലും സാധിച്ചിട്ടില്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പെരുമാറ്റം ഏറ്റവും മോശമായിരുന്നു എന്നേ എനിക്കു പറയാനാകൂ. ഈ സംഭവ ത്തിന് ശേഷം ഞാൻ ആകെ തളർന്നു. ഷൂട്ടിങ്ങ് തീർത്ത് വീട്ടിലെത്തിയ ശേഷം കുറേ കരഞ്ഞു.

എന്റെ അച്ഛനും അമ്മയ്ക്കും ഈ സംഭവത്തെക്കുറിച്ച് നന്നായി അറിയാം. വിദേശരാജ്യത്ത് സിനിമാ ഷൂട്ടിനെത്തിയ എനിക്ക് അദ്ദേഹത്തി ന്റെ പക്കൽനിന്ന് ക്രൂ ര മാ യ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴും ആ സംഭവത്തിൽ നിന്ന് ഞാൻ പുറത്തു വന്നിട്ടില്ല. പക്ഷെ, എനിക്കറിയാം അന്ന് സംഭവിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന് ഇപ്പോൾ പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകും.

Also Read
ഐഡന്റിറ്റി വലിയ പ്രശ്നമായി മാറിയപ്പോൾ വീടുവിട്ടിറങ്ങി, ഭക്ഷണം കഴിക്കാൻ പോലും പൈസയില്ലാത്ത അവസ്ഥ! ; രഞ്ജു അമ്മയെ കണ്ടുമുട്ടിയതോടെയാണ് ജീവിതം മാറിയത് : ശ്രദ്ധ നേടി ദയ ഗായത്രിയുടെ വീഡിയോ

അദ്ദേഹം ആരാണെന്നോ പേര് എന്താണെന്നോ വെളിപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇന്നും കൂടി അദ്ദേഹം എനിക്ക് ഫോണിൽ മെസ്സേജ് അയച്ചതാണ്. സമയത്തിന് എല്ലാം മായ്ക്കാനാകുമെന്നാണ് എന്റെ വിശ്വാസം. എല്ലാം മറക്കണം എന്നും നടി പറയുന്നു.

കഴിഞ്ഞ വർഷം സംപ്രേക്ഷണം ചെയ്ത സ്റ്റണ്ട് അധിഷ്ഠിത ടിവി റിയാലിറ്റി ഷോയായ ഖാത്രോൺ കെ ഖിലാഡി 2ൽ നിക്കി പങ്കെടുത്തിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ നായികയായിരുന്നു നിക്കി തംബോലി. തമിഴിൽ കാഞ്ചന 3 ആയിരുന്നു ഒടുവിൽ അഭിനയിച്ച ചിത്രം.

Advertisement