ഏഷ്യാനെറ്റിൽ വിജയകരമായി മുന്നോട്ട് പൊയ്‌ക്കോണ്ടിരിക്കുന്ന ബിഗ്‌ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്തായിരുന്നു. ബിഗ്‌ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു.
എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്. വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ശാലിനി തുറന്നു പറഞ്ഞത്.
ശാലിനി നായരുടെ വാക്കുകൾ ഇങ്ങനെ:
പഠന കാലം കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ വിവാഹം. പെട്ടന്ന് തന്നെ കുട്ടിയും ആയി. എന്നാൽ കുടുംബത്തിലെ മാനസികമായ പരുത്തക്കേടുകൾ കാരണം വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. അതിന് ശേഷം ഒരു വർഷ ത്തോളം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു പ്രണയമാണോ എന്ന്.
എന്നാൽ അങ്ങനെ ഒന്നും ആയിരുന്നില്ല. വീട്ടുകാർ ആലോചിച്ച് നടത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരുടേത് എല്ലാം ചെറു പ്രായത്തിൽ തന്നെ കല്യാണം കഴിഞ്ഞിരുന്നു. അതേ രീതിയിലാണ് എന്റേതും നടത്തിയത്. പഠനം കഴിഞ്ഞപ്പോൾ എല്ലാ പെൺകുട്ടി കളെയും പോലെ എന്റെ മനസ്സിലും വിവാഹം ഹണിമൂൺ സിനിമ എന്നിങ്ങനെയുള്ള മോഹങ്ങൾ കടന്ന് വന്നു.
അതാണല്ലോ പ്രായം വീട്ടുകാർ ആ സമയത്ത് ആണ് എല്ലാവരുടെയും വിവാഹം നടത്തിയത്. ഇപ്പോൾ കല്യാണം വേണ്ട എന്ന് പറയാനുള്ള പക്വത ഒന്നും അപ്പോൾ എനിക്ക് ഉണ്ടായിരുന്നില്ല. വിവാഹ മോചനം നേടി വീട്ടിൽ വന്നപ്പോൾ, വീട്ടുകാരെക്കാൾ പ്രശ്നം പാല് വാങ്ങാനും മറ്റും വരുന്ന അയൽക്കാർക്ക് ആയിരുന്നു.
അങ്ങനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. വിവാഹ മോചനം എപ്പോഴും പെണ്ണിന്റെ കുറ്റം കൊണ്ട് ആണ് എന്നാണല്ലോ പറയാറുള്ളത്. അവസാനം ജോലി അന്വേഷിച്ച് കൊച്ചിയിൽ എത്തുകയായായിരുന്നു. ജീവിത മാർഗ്ഗം എന്ന രീതിയിൽ ആങ്കറിങ് തുടങ്ങി അങ്ങനെ ബിഗ്ഗ് ബോസ് വരെ എത്തിയെന്നും ശാലിനി പറയുന്നു.