ഞാനിപ്പോൾ കോൺഗ്രസുകാരി അല്ല, അതിൽ മുഴുവൻ തമ്മിലടിക്കാരായ അധികാര മോഹികൾ ആണ്: മല്ലികാ സുകുമാരൻ

370

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് മല്ലികാ സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയായ മല്ലിക മലയാളത്തിലെ യുത്ത് ഐക്കൺ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയുമാണ്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം കൂടിയാണ് മല്ലികാ സുകുമാരന്റേത്. അതേ സമയം ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലികാ സുകുമാരൻ. മുൻപ് താൻ ഒരു കോൺഗ്രസുകാരി ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം നശി ച്ചെന്നും മല്ലിക പറഞ്ഞു.

Advertisements

Also Read
സൂപ്പർ നടൻമാർക്ക് ഒപ്പം സിനിമകളിൽ മിന്നിത്തിളങ്ങി, തമിഴിലും സുപ്പർനടി, പാടാത്ത പൈങ്കിളിയിലെ അവന്തിക യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ, താരത്തിന്റെ ജീവിത കഥ ഇങ്ങനെ

കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കവേയാണ് മല്ലികാ സുകുമാരന്റെ തുറന്നു പറച്ചിൽ.എത്ര യോ കാലം എന്റെ അച്ഛൻ പറയുന്നത് കേട്ട് കോൺഗ്രസ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാൻ വിശ്വസി ച്ചിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് ആ അഭിപ്രായമില്ല. കാരണം എപ്പോൾ നോക്കിയാലും അതിനകത്ത് തമ്മിലടിയാണ്.

ഇങ്ങനെ തമ്മിലടിക്കാനാണോ മഹാത്മഗാന്ധിയും നെഹ്‌റുവും ഇന്ദിരയുമൊക്കെ കഷ്ടപ്പെട്ട് ഇത്രയും വളർത്തി ക്കൊണ്ട് വന്നത്. തമ്മിലടിക്കാത്തവരും അതിലുണ്ട് അവർ കുറേക്കാലം നോക്കീയിട്ട് ഒന്നു ശരിയാകുന്നില്ലെന്ന് കണ്ടപ്പോൾ നൈസായിട്ട് അങ്ങ് പിന്മാറി.

അധികാര മോഹികളാണ് ഇപ്പോൾ തമ്മിൽ അടികൂടി കൊണ്ടിരിക്കുന്നത്. അതൊന്നും ആ പാർട്ടിക്ക് യോജിച്ച തല്ല. ഞാനൊരു പഴയ കോൺഗ്രസുകാരിയാണ്, പക്ഷേ ഇപ്പോൾ കോൺഗ്രസിലില്ല. ഇപ്പോൾ ഞാൻ സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യുന്നയാളാണെന്നും മല്ലികാ സുകുമാരൻ പറയുന്നു.

Also Read
ഒന്നിച്ച് ജീവിക്കാൻ കഴിയില്ല, നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയും, വെളിപ്പെടുത്തലുമായി പ്രമുഖ ജ്യോൽസ്യൻ, ഞെട്ടിത്തരിച്ച് ആരാധകർ

Advertisement