മുന്ന് വിവാഹം കഴിച്ചു, ഇപ്പോഴുള്ള ബന്ധത്തിൽ ഹാപ്പി, സോഷ്യൽ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല: ജിവിതം പറഞ്ഞ് മായാ മൗഷ്മി

690

മലയാളം സിനിമാ സീരിയൽ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്ന താരമായിരുന്നു മായാ മൗഷ്മി. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളിൽ വേഷമിട്ട മായ 25 ൽ അധികം ചലച്ചിത്രങ്ങളിലും, നാൽപ്പതിൽ അധികം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

മഴവിൽ മനോരമയിലെ പകിട പകിട പമ്പരം എന്ന ഹാസ്യ പരമ്പര കണ്ടവർ ആരും മായാ മൗഷ്മിയെ മറക്കില്ല. മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്നു പകിട പകിട പമ്പരം. അതിലെ ഓരോ കഥാപത്രങ്ങളെയും ഇന്നും മലയാള ടെലിവിഷൻ ആരാധകർ മറക്കാനിടയില്ല.

Advertisements

പ്രത്യേകിച്ചും മായ മൗഷ്മി എന്ന നടിയെ. ഇത് മാത്രമല്ല 45 ഓളം സീരിയലുകളിലാണ് മായ എത്തിയത്. ഇതിൽ മിക്കതും പ്രധാവവേഷത്തിൽ തന്നെയായിരുന്നു. സിനിമകളിലും സജീവ സാനിധ്യമായിരുന്നു മായാ മൗഷ്മി. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളിൽ മായ മൗഷ്മി വേഷമിട്ടിട്ടുണ്ട്. സിനിമാ സീരിയൽ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ.

Also Read
ഇനി നീ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കണ്ടാൽ അവിടെവന്ന് ഞാൻ തല്ലുമെന്ന് വിനീതേട്ടൻ പറഞ്ഞു: ശിവദയുടെ വെളിപ്പെടുത്തൽ

അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോൾ. ഒരു നടി ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കുമ്പോൾ തന്നെ അവരെ പറ്റി നിരവധി ഗോസിപ്പുകളാണ് പുറത്ത് വരുക. എന്നാൽ ഒറ്റ ഗോസിപ്പുകൾക്കും മറുപടി നൽകാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ.

ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയൽ സംവിധായകനായ ഉദയ കുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടർന്ന് ആദ്യ വിവാഹത്തിൽ ഉണ്ടായ കുഞ്ഞുമായി ഇവർ അകന്ന് കഴിയുകയായിരുന്നു.

എന്നാൽ ഈ വിവാഹ ബന്ധവും താരം വേർപെടുത്തി മൂന്നാമതും വിവാഹം കഴിച്ചിരുന്നു. മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിൻ ആണ് മായയുടെ ഭർത്താവ്. ദൂരദർശനിൽ തുടങ്ങിയ സീരിയൽ അഭിനയം, ഒരേ സമയം എട്ട് സീരിയലുകളിൽ വരെ മായ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുറേ കാലമായി അഭിനയ രംഗത്ത് നിന്നും വീട്ടു നിൽക്കുകയാണ് നടി.

അതിന്റെ കാരണം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മായ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ആർ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കവെ ആണ് നടി തന്റെ മനസ് തുറന്നത്.

Also Read
ഷഫ്ന അറിയാതിരിക്കാൻ അക്കാര്യം ഞാൻ പരമാവധി രഹസ്യമാക്കി, എന്നിട്ടും അവൾ കയ്യോടെ പിടികൂടി: തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവേട്ടൻ സജിൻ ടിപി

മായ മൗഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയലുകൾ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസ്സിങ് മകൾക്കും വരാൻ അനുവദിയ്ക്കില്ല. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്ക് പോകുകയാണ്. അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നും ഇല്ല.

പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകൾ പറഞ്ഞിരിയ്ക്കുന്നത്. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നത് എന്ന് പോലും അറിയില്ല. സിനിമ ആണെങ്കിൽ എന്നാലും കുഴപ്പമില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. ആദ്യം വിവാഹത്തിന് ശേഷമാണ് സീരിയൽ ലോകത്തേക്ക് വന്നത്.

ഭർത്താവിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കൾ എതിർപ്പ് പറഞ്ഞു. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു തുടങ്ങി. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.

ഇൻഡസ്ട്രിയിൽ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ എന്നെ കുറിച്ച് വന്നു എന്ന് ഞാൻ അറിഞ്ഞു. എനിക്കെന്തോ മാരക രോഗം വന്നു എന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല, പുറത്ത് പോകുമ്പോൾ മാത്രം ചേട്ടന്റെ പഴയൊരു ഫോണുണ്ട്, അതെടുക്കും.

Also Read
ചെറുതായിട്ട് പൊസസീവ് ആണ്, ഭർത്താവ് അർജുനെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല ദേഷ്യം വരും: വെളിപ്പെടുത്തലുമായി നടി ദുർഗ കൃഷ്ണ

പിന്നെ സോഷ്യൽ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണ്ട എന്ന് തോന്നി. ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ. സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഈ സമയത്താണ് ഇൻഡ സ്ട്രിയിൽ ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് ഞാനറിഞ്ഞത്. നമ്മൾ ഇന്റസ്ട്രിയിൽ ഉള്ള സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവർ പലരും വിട്ട് നിന്നപ്പോൾ വിളിച്ച് പോലും നോക്കിയില്ല.

എന്നാൽ ഇപ്പോഴും എന്റെ ആ പഴയ ലാന്റ് ഫോൺ നമ്പറിൽ വിളിയ്ക്കുന്ന സുഹൃത്തുക്കളുണ്ട്. പിന്നെ എന്ത് വന്നാലും ആത്മയുടെ വാർഷിക യോഗത്തിന് എങ്ങിനെയും ഞാൻ പോകാറുണ്ട്. അന്ന് എല്ലാവരെയും കാണും എന്നും മായാ മൗഷമി പറയുന്നു.

Advertisement