മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികലുടെ പ്രിയങ്കരനായ നടനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സ്റ്റേജ് ഷോകളിലൂടെയും മിമിക്രിയിലൂടെയും ആയിരുന്നു സുരാജ് വെഞ്ഞാറമൂട് ആദ്യം
മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്.
സിനിമയിലേക്ക് കിടന്നപ്പോഴും സുരാജിന്റെ തമാശകൾക്ക് ആസ്വാദകർ ഏറെയായിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒപ്പം ഉള്ളവരോട് തമാശ പറയാനും പൊട്ടിചിരിപ്പിക്കാനും സുരാജ് ശ്രമിക്കാറുണ്ട്.
കോമഡി കഥാപാത്രങ്ങൾ വിട്ട് ക്യാരക്ടർ റോളുകൾ ചെയ്യുമ്‌ബോഴും സെറ്റിൽ താരം എപ്പോഴും തമാശകൾ പറയാനും സഹപ്രവർത്തകരെ കളിയാക്കാനും ചിരിപ്പിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്.
ജന ഗണ മനയുടെ സെറ്റിൽ താരം ഒഴിവ് സമയങ്ങളിൽ മിമിക്രിയും ബീറ്റ് ബോക്‌സിങ്ങും ചെയ്യാറുണ്ടായിരുന്നു എന്നു ധ്രുവൻ അടുത്തിടെ പറയുകയുണ്ടായി. ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയിൽ സുരാജ് വെഞ്ഞാറമ്മൂടും സംവിധായകൻ എം പത്മകുമാറും ചേർന്ന് അതിഥി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്.
അതിഥിയെ പറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരാജും അതിഥിയും പറഞ്ഞു. ഇതിൽ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകൻ എന്നോട് ചോദിച്ചിരുന്നു. ഈ സീൻ ആവശ്യമില്ല സാർ എന്ന് ഞാനും പറഞ്ഞു.
ഇപ്പോൾ ഇത് പറയരുത് അതിഥിയെ വിളിച്ച് റിഹേഴ്സൽ ചെയ്യിപ്പിക്കാം. ആ സമയം ഞാൻ എന്തെങ്കിലും പറഞ്ഞ് ഉടക്കി പോകാം അപ്പോൾ സാർ പാക്കപ്പ് വിളിക്കണം പിന്നീട് നമുക്ക് വെളിപ്പെടുത്താം എന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. അതിഥി ഉച്ച മുതൽ റെഡിയായി നിൽക്കുകയായിരുന്നു. അതിഥി വന്ന് ഏയ് എന്താ ഒരു മൂഡ് ഔട്ട് എന്ന് ചോദിക്കുന്നതായിരുന്നു ആ സീൻ.
അങ്ങനെ ആ സീൻ റിഹേഴ്സൽ ചെയ്ത് തുടങ്ങി. എനിക്ക് മനസ്സിൽ ചിരി വരുന്നുണ്ടായിരുന്നു. അതിഥി വന്ന് ഡയലോഗ് പറഞ്ഞപ്പോൾ ആ സീൻ ശരിയായില്ല, ഒന്ന് കൂടെ എന്ന് ഡയറക്ടർ പറഞ്ഞു. ഞാനും അതിഥിയോട് അത് കറക്ടായിട്ട് ചെയ്യണം എന്ന് പറഞ്ഞു.അതിഥി എന്നോട് പതുക്കെ എങ്ങനെയാ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചു.
രണ്ടാമതും റിഹേഴ്സൽ ചെയ്തു. ആ സമയം അതിഥീ പ്ലീസ് എന്ന് സംവിധായകൻ പറഞ്ഞു. വീണ്ടും മൂന്നാമത്തെ റിഹേഴ്സൽ ചെയ്യാൻ വന്നപ്പോൾ എന്റെ അതിഥി ഒന്ന് ശ്രദ്ധിച്ച് ചെയ്യ് നിന്റെ ശ്രദ്ധ എവിടെയാണ് എന്നൊക്കെ അതിഥിയോട് ഞാൻ ചോദിച്ചു. ഇത് ശരിയാക്കിയിട്ട് എന്നെ വിളിച്ചാൽ മതി സാർ എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റ് പോയി. ഉടനെ സംവിധായകൻ പാക്കപ്പ് എന്നും വിളിച്ചു.
അതിഥിയും അവരുടെ ചേച്ചിയുമെല്ലാം കരച്ചിലായി. രണ്ട് പേരും നന്നായി കരഞ്ഞു എന്ന് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ മറ്റൊരു രസകരമായ അനുഭവവും സുരാജ് പറയുകയുണ്ടായി.
ഇന്റിമേറ്റ് സീൻ അഭിനയിക്കുമ്പോൾ നാണമാകാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് അതിഥിക്ക് നാണം ഉണ്ടായിരുന്നുവെന്ന് സുരാജ് പറഞ്ഞത്. ചിത്രത്തിൽ ചുംബന രംഗത്തിൽ അഭിനയിക്കാൻ അഥിതിയോട് പറഞ്ഞപ്പോൾ എനിക്ക് അറിയില്ല, അമ്മ വഴക്ക് പറയുമെന്ന് അഥിതി പറഞ്ഞതായി സുരാജ് വ്യക്തമാക്കി.
അടുത്തേക്ക് വരുമ്പോൾ അയ്യോ ഇത്ര അടുത്തേക്ക് വരണ്ട കട്ട് പറയ് ഇല്ലെങ്കിൽ അമ്മ വഴക്ക് പറയും എന്ന് താൻ പറഞ്ഞുവെന്ന് അതിഥിയും സമ്മതിച്ചു. അതേ സമയം സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങ ളാവുന്ന ‘പത്താംവളവ്’ മെയ് 13ന് തീയറ്ററുകളിൽ എത്തും.
Also Read
ഞാനിപ്പോൾ കോൺഗ്രസുകാരി അല്ല, അതിൽ മുഴുവൻ തമ്മിലടിക്കാരായ അധികാര മോഹികൾ ആണ്: മല്ലികാ സുകുമാരൻ
എം.പത്മകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. അഭിലാഷ് പിള്ളയാണ് പത്താംവളവിന്റെ തിരക്കഥ ഒരുക്കിയത്. യുജിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിൻ രാജാണ് സംഗീതമൊരുക്കുന്നത്.
ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.