മലയാളികളുടെ മനസിൽ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയൻ, തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം.
മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും സംയുക്ത എത്തിയിരുന്നു. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോൻ സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ടടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോൻ പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു.
അതേ സമയം സിനിമയിൽ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാൾ എടുക്കാൻ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങൾ താനും എടുത്തിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംയുക്ത മേനോൻ ഇപ്പോൾ. അത്തരം തീരുമാനങ്ങൾ എടുത്തതിൽ ഇന്ന് സങ്കടമില്ലെന്നും കാരണം ആ തീരുമാനങ്ങളും അതിന്റെ ഫലവും ആണ് ഇന്ന് എക്സ്ട്രീംലി ഡിറ്റർ മിൻഡ്’ ആയ ഞാൻ ഉണ്ടാകാൻ കാരണമെന്നും സംയുക്ത പറയുന്നു.
സംയുക്തയുടെ വാക്കുകൾ ഇങ്ങനെ:
എന്റെ ജീവിതത്തിൽ പല പ്രധാന കാര്യങ്ങളും തീർന്നു എന്നു തോന്നിയിടത്തു നിന്നാണ് വീണ്ടും തുടങ്ങിയത്. ആദ്യ സിനിമ നല്ലതായിരുന്നില്ല. അതുകൊണ്ട് ഇനി സിനിമ വേണ്ട എന്നു ഞാൻ തീരുമാനിച്ചു. നാലു മാസത്തോളം ഒരു സിനിമയും കമ്മിറ്റ് ചെയ്തില്ല. പകരം യാത്ര പോയി.
ആ യാത്രയിൽ ഉത്തരേന്ത്യയിലെ ഒരു കടൽ തീരത്ത് നിൽക്കുമ്പോൾ തോന്നി സിനിമയിലേക്ക് തിരികെ വരണം, വിജയിക്കണം എന്ന് ആ കുട്ടി ശ്രമിച്ചു, വിജയിക്കാനായില്ല എന്നു ചുറ്റുമുള്ളവർ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് വിജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകുമായിരുന്നില്ല. സാമ്പത്തിക നില സുരക്ഷിതമായി കൊണ്ടുപോകണം എന്നതിനാൽ തിരികെ വന്നയുടൻ ഒരു സിനിമ കമ്മിറ്റ് ചെയ്തു.
അതിന് ശേഷം ആണ് ലില്ലി ചെയ്യുന്നത്. അതിന് വേണ്ടി സ്പാനിഷ് കൊറിയൻ റഫറൻസ് സിനിമകൾ കണ്ടു. ഇതുപോലെ നല്ല സിനിമകളുടെ ഭാഗം ആകണം എന്ന തോന്നൽ ഉണ്ടായി. സിനിമയെ ഞാൻ ശരിക്കും സ്നേഹിച്ചു തുടങ്ങിയെന്നും സംയുക്ത മോനോൻ പറഞ്ഞു.
അതേ സമയം എടക്കാട് ബറ്റാലിയന് ശേഷം രണ്ട് വർഷത്തേക്ക് സംയുക്തയെ കണ്ടില്ല. സോഷ്യൽ മീഡിയയിലും ആക്ടീവായിരുന്നില്ല. ഡിപ്രഷൻ ആയിരുന്നോ സംയുക്തയുടെ മൗനത്തിന് കാരണം എന്ന ചോദ്യത്തിന് ഒരു വ്യക്തിയുടെ ജീവിതം സോഷ്യൽമീഡിയ ആക്ടിവിറ്റി ആണ് എന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാകുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുക.
പുതിയ കാര്യങ്ങൾ പഠിക്കാനും കൂടുതൽ വായിക്കാനും എന്നെത്തന്നെ മെച്ചപ്പെടുത്താനും ശ്രദ്ധിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോൾ പലരും ഡിപ്രസ്ഡ് ആണോ, ഓക്കെ അല്ലേ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഫിറ്റ്നസ് എപ്പോഴും ശ്രദ്ധിക്കുമെങ്കിലും എന്റെ ശരീരം ഞാൻ ഉദ്ദേശിക്കുന്ന ലുക്കിൽ തന്നെ ആക്കിയെടുക്കണം എന്ന് ലക്ഷ്യമിട്ടു.
ഇൻസ്ട്രക്ടറെ വച്ചു വർക്കൗട്ട് ചെയ്തു. ലക്ഷ്യം നേടി കഴിഞ്ഞപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടു. ഈ കാലയളവിൽ ഞാൻ വളരെ എനർജറ്റിക് ആയിരുന്നു. ഹാപ്പി ആയിരുന്നു. സിനിമകൾക്കിടയിൽ സ്വാഭാവികമായി വന്ന ചെറിയ ഗ്യാപ്പിനൊപ്പം ലോക്ക്ഡൗൺ കൂടി ആയപ്പോൾ അത് നീണ്ടുവെന്നേയുള്ളൂ. 2020 സെപ്റ്റംബർ തൊട്ടു ഞാൻ വീണ്ടും ജോലി ചെയ്തു തുടങ്ങി.
സിനിമ എന്നത് ആത്മസമർപ്പണം വേണ്ട മേഖല ആണ്. ഈ കാലയളവ് പല കാര്യത്തിലും അറിവ് വളർത്തിയെടുക്കാൻ ഞാൻ ഉപയോഗിച്ചു. എന്നെത്തന്നെ മെച്ചപ്പെടുത്തിയെടുത്തു എന്നുംസംയുക്ത വ്യക്തമാക്കുന്നു.