തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് പ്രിയാ മണി. 2003ൽ പുറത്തിറങ്ങിയ ഏവരെ അട്ടഗാദു എന്ന തെലുങ്ക് സിനിമിലൂടെയായിരുന്നു പാതി മലയാളിയായ പ്രിയാ മണി സിനിമയിലേക്ക് എത്തിയത്. തമിഴിലും തെലുങ്കിനും പിന്നാലെ മലയാളത്തിലും വേഷമിട്ട നടി മലയാളികളുടെയും പ്രിയപ്പെട്ട താരമാണ്.
പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. സത്യത്തിന് പിന്നാലെ നിരവധി മലയാള സിനിമകളിൽ പ്രിയാമണി നായികയായി എത്തി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.
അതേ സമയം നാലു വർഷം മുമ്പാണ് കാമുകനും ബിസിനസുകാരനുമാായ മുസ്തഫയുമായി പ്രിയാ മണിയടുെ വിവാഹം നടന്നത്. 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. നന്ന പ്രകാരയാണ് അവസാന പുറത്തിറങ്ങിയ ചിത്രം.
പ്രണയ വിവാഹമായതിനാൽ രണ്ട് പേരുടെയും ഇഷ്ടങ്ങൾ പരസ്പരം തങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും ഏത് ആഘോഷം വന്നാലും ഞങ്ങൾ ഒന്നിച്ച് ആഘോഷിക്കുമെന്നും തുറന്നു പറയുകയാണ് പ്രിയാമണി. വിവാഹത്തിന് ശേഷം തന്നെ മതം മാറാൻ ആവിശ്യപ്പെടരുത് എന്ന ഉറപ്പ് കിട്ടിയതിനാലാണ് താൻ വിവാഹത്തിന് സമ്മതിച്ചതെന്നാണ് താരം പറയുന്നത്.
വിവാഹം കഴിഞ്ഞ് ഇതുവരെ തന്റെ വിശ്വാസങ്ങളിൽ ഒന്നും അവൻ കൈകടത്താറില്ലെന്നും പ്രിയാമണി പറയുന്നു. മതം മാറാൻ ആവിശ്യപെട്ടിരുന്നു എങ്കിൽ താൻ വിവാഹത്തിന് തയ്യാറാകുമായിരുന്നില്ലെന്നും പ്രിയാമണി പറയുന്നു. തന്നെ കൊണ്ട് നോമ്പ് എടുപ്പിക്കാൻ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താൻ ഇതുവരെ വഴങ്ങിയിട്ടില്ലെന്നും പ്രിയാമണി പറയുന്നു.
അതേ സമയം താൻ ചുംബന രംഗങ്ങളിൽ ഒക്കെ അഭിനയിക്കുന്നത് ഭർത്താവിന് കുടുംബത്തിനും ഇഷ്ടല്ലെന്ന് താരം പറഞ്ഞിരുന്നു. ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.