നടൻ ആയും തിരക്കഥാകൃത്ത് ആയും നിർമ്മാതാവായും സംവിധായകൻ ആയും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്രീനിവാസൻ. രോഗ ബാധിതനായതിനെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ അടുത്തിടെയാണ് ആരോഗ്യ നില മെച്ചപ്പെട്ട് പുറത്തിറങ്ങി തുടങ്ങിയത്.
കഴിഞ്ഞ ഒരു ദിവസം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില തുറന്നു പറച്ചിലുകൾ ഏറെ വിവാദമായി മാറിയിരുന്നു. മോഹൻലാൽ കാപട്യക്കാരൻ ആണെന്നും ഇതേപറ്റി പുസ്തകം എഴുതും എന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.
ശ്രീനിവാസന്റെ വെളിപ്പെടുത്തൽ എത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികളാണ് ഉയരുന്നത്. ഇപ്പോഴിതാ ശ്രീനിവാസന് എതിരെ രംഗത്ത് എത്തിയിരിക്കുക ആണ് സംവിധായകൻ ശാന്തിവിള ദിനേശ്.
കാപട്യം മോഹൻലാലിന് ഇല്ലെന്നും ശ്രീനിവാസൻ ആണെന്നും പറയുകയാണ് ശാന്തിവിള ദിനേശൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.സന്തോഷ് പൊയ്കയിൽ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതിൽ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോൾ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാൾ പറഞ്ഞു.
കഥ പറയുമ്പോൾ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിർമ്മിച്ച് അത് കുചേലനാക്കാൻ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസൻ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചൻ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങൾ പ്രതിപ്പട്ടികയിലായത്.
മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് അസ്ഥാനത്ത് ആയിപ്പോയി. നിങ്ങൾ ജീവിതത്തിന്റെയും മ ര ണ ത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങൾ കഴിഞ്ഞ് പോവുന്നത്.
ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുൾപ്പെടെ പറഞ്ഞ കഥകളുണ്ട്.
ശ്രീനിവാസനെ കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്. മോഹൻലാലിന്റെ കാപട്യങ്ങളെക്കുറിച്ചൊരു പുസ്തകം ശ്രീനിവാസന് എഴുതുക ആണെങ്കിൽ ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.