വീട്ടിലെത്തി ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്, മറ്റെങ്ങും വരാനാകില്ലെന്ന് കാവ്യാ മാധവൻ

338

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആ ക്ര മി ച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയും ആയ കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വീട്ടിലെത്താൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്. വീട്ടിലെത്തി ചോദ്യം കാവ്യാ മാധവനെ ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാടറിയിച്ചു.

അതേസമയം മറ്റ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യയും മറുപടി നൽകി. സാക്ഷി ആയതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാം എന്നാണ് കാവ്യാ മാധവന്റെ വാദം. നിയമാനുസൃതമായി തന്നെ ചോദ്യം ചെയ്യാമെന്ന് കാവ്യാ മാധവൻ അറിയിച്ചു.

Advertisements

Also Read
ഞാൻ വയസ്സറിയിച്ച കാലം തൊട്ടേ എനിക്കു തടി ഉണ്ട്, തടി മാത്രം അല്ല ശരീരത്തിൽ രോമവളർച്ചയും കൂടുതലാണ്! ഈ തടി വെച്ച് ഞാൻ ഓടും, ചാടും, മതിലിൽ കേറും, മരത്തിൽ കേറും : തടിയെക്കുറിച്ച് പറഞ്ഞ് വിമർശിക്കുന്നവർക്ക് മറുപടിയേകി സീതാലക്ഷ്മി

രാവിലെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യ മാധവന് ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യാ മാധവൻ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ഇതേ തുടർന്നാണ് ചോദ്യംചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഗൂഢാലോചനയിൽ കാവ്യാ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെയാണ് കാവ്യാ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്.

Also Read
ആ അവസരം നഷ്ടപ്പെടാതിരിയ്ക്കാൻ സൈക്കിൾ ഓടിയ്ക്കാൻ അറിയാമെന്ന് സംവിധായകനോട് കള്ളം പറഞ്ഞു ; മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച ആ സിനിമയെ കുറിച്ച് പ്രിയങ്ക നായർ

ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തത് ആണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്.

സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. അതേസമയം, കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നില നിൽക്കുന്നുണ്ട്. ദിലീപിന്റെ അറിവോടെ ആണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.

Advertisement