മലയാളത്തിലെ യുവ സൂപ്പർതാരം നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് നടി മഡോണ സെബാസ്റ്റിയൻ. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ദിലീപ് നാടകനായ കിങ് ലയറിലും മഡോണയായിരുന്നു നായികയായിയെത്തിയത്.
ഇപ്പോഴിതാ മഡോണ സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം മുതൽ ട്രോളന്മാരുടെ മുഖ്യ ഇരയായി തീർന്നിരിക്കുകയാണ്. നടിയുടെ ഒന്നാം വയസിലെ ഓട്ടവും ഒന്നര വയസ്സുള്ളപ്പോഴത്തെ നീന്തൽ പഠിത്തവുമാണ് ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്.
2018 സെപ്റ്റംബറിൽ മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തിൽ മഡോണ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാർ ഏറ്റുപിടിച്ചിരിക്കുന്നത്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടിൽ കൂടെ ഓടിക്കുന്നത് തനിക്ക് ഓർമ്മയുണ്ടെന്ന് മഡോണ അഭിമുഖത്തിൽ പറയുന്നു.
ഡാഡിക്ക് ഒപ്പം എത്താൻ പറ്റാത്തപ്പോൾ വിഷമം വരുമായിരുന്നു. പിന്നെ ഒന്നര വയസ്സിൽ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താൻ പഠിപ്പിച്ചു. അത് കൊണ്ട് എനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താൻ അറിയാമായിരുന്നു.
ഇത് കണ്ട് നാട്ടുകാർ ഒക്കെ വന്നിട്ട് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു.’ എന്നൊക്കെയാണ് മഡോണ പറഞ്ഞത്. ഇതിന് മുമ്പ് സിനിമയില്ലെങ്കിൽ പെട്രോൾ പമ്പിൽ ജോലി ചെയ്‌തെങ്കിലും താൻ ജീവിക്കും എന്ന് മഡോണ പറഞ്ഞത് വലിയ വാർത്തായായിരുന്നു. ഏതായലും മഡോണയുടെ തള്ളുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.
ട്രോൺ വീഡിയോ കാണാം