മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയൽ നടിയാണ് അമ്പിളി ദേവി. കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതൽ തിളങ്ങിയത് സീരിയലുകളിൽ ആയിരുന്നു.
അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു. 2019 ൽ രണ്ടാമതും വിവാഹം കഴിച്ചതോട് കൂടിയാണ് അമ്പിളി ദേവിയ്ക്ക് അഭിനയത്തിൽ നിന്നും നൃത്തത്തിൽ മാറി നിൽക്കേണ്ടി വന്നത്. വൈകാതെ രണ്ടാമതും ഗർഭിണിയായതോട് കൂടി ഡാൻസ് സ്‌കൂൾ നടത്തി വന്നെങ്കിലും സ്റ്റേജ് പ്രോഗ്രാമുകളിൽ നിന്നും വിട്ട് നിന്നു.
ഇതിനിടെ വിവാഹമോചനം കൂടി സംഭവിച്ചതോടെ അമ്പിളി വളരെ പ്രതിസന്ധിയിലായി. ഇപ്പോഴിതാ തന്റെ പഴയ ജീവിതം തിരിച്ച് പിടിച്ചിരിക്കുകയാണ് അമ്പിളി ദേവി. കഴിഞ്ഞ വർഷം സീരിയൽ അഭിനയത്തിലേക്ക് മടങ്ങി വന്ന നടി ഇപ്പോൾ സ്റ്റേജിലും നൃത്തം അവതരിപ്പിച്ച് തുടങ്ങി. ഇടയിൽ യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങൾ ഓരോന്നായി ചാനലിലൂടെ പങ്കുവെച്ചു.
ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത പറഞ്ഞാണ് അമ്പിളി എത്തിയിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം സ്റ്റേജിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കാൻ പോവുന്നതിന്റെ ടെൻഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി എത്തിയത്. 2019 ലാണ് അവസാനമായി താൻ സ്റ്റേജിൽ കയറിയത്. അന്ന് വളരെ കെയർഫുൾ ആയിട്ടാണ് ഡാൻസ് കളിച്ചത്.
കാരണം അന്ന് അജു വാവ വയറ്റിൽ ഉണ്ടായിരുന്നോ എന്ന കൺഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗർഭിണിയാണെന്ന് കൺഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങൾ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാൻസ് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെർഫോമൻസ് ചെയ്യുന്നത്.
മൂത്തമകന് പത്ത് മാസം ആയപ്പോൾ തന്നെ ഞാൻ ഡാൻസ് കളിച്ച് തുടങ്ങിയിരുന്നു. അജു വാവ ജനിച്ചതിന് ശേഷം വേറൊരു സിറ്റുവേഷൻ ആയിരുന്നല്ലോ. ഇപ്പോൾ മകൻ അതിന് സമ്മതിക്കുമോ എന്നറിയില്ല. ഒരു പൊട്ട് തൊട്ടാൽ പോലും അവനത് പൊളിച്ച് കളയുകയും കമ്മൽ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്പിളി പങ്കുവെച്ചിരുന്നു.
അതേ സമയം തനിക്ക് വീഡിയോസ് ഒക്കെ എടുത്ത് തരുന്നത് മൂത്തമകൻ അപ്പു ആണെന്നാണ് അമ്പിളി പറയുന്നത്. അതുകൊണ്ടാണ് അവനെ ക്യാമറയ്ക്ക് മുന്നിൽ കാണാത്തത്. എന്നാൽ അപ്പുവിന് എന്തോ സങ്കടമുണ്ടെന്ന് വീഡിയോ കാണുന്നവർ പറയുന്നുണ്ട്. അങ്ങനെ സങ്കടമുണ്ടോ എന്നും നടി മകനോട് ചോദിച്ചിരുന്നു.
ഇല്ലെന്നാണ് അപ്പുവിന്റെ ഉത്തരം. എന്നാൽ അവന്റെ വീഡിയോസ് ഒക്കെ ഒളിച്ചിരുന്ന് എടുത്ത് നിങ്ങളെ കാണിച്ച് തരുന്നതാണ്. അല്ലാതെ ക്യാമറ മുന്നിൽ വരുമ്പോൾ അവൻ സൈലന്റ് ആവും. അപ്പുവിന്റെ വികൃതികളൊക്കെ ഒരു വീഡിയോയായി കാണിക്കാമെന്നും അമ്പിളി പറയുന്നു. ഹായ് അമ്പിളി. വീണ്ടും ഡാൻസ് പ്രോഗ്രാം ചെയ്യാൻ തുടങ്ങി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. എന്നും ഇതുപോലെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഒരുപാട് സന്തോഷമായി മോളെ.
Also Read
വേണമെങ്കിൽ നിർത്തി പോകാമായിരുന്നു, എങ്കിലും ആ ഒരു പ്രതീക്ഷയിൽ തുടരുകയാണ്: ഹണി റോസ് പറയുന്നു
ഇനി ഇങ്ങനെ സന്തോഷിച്ചു മുന്നോട്ട് പോകണം. നൃത്തത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. ഇനിയുള്ള അമ്പിളിയുടെ ജീവിതത്തിൽ വിജയങ്ങൾ മാത്രം ഈശ്വരൻ നൽകട്ടെ. ജീവിതത്തെ പോരാടി ജയിച്ചു കൊണ്ടിരിക്കുന്ന അതിജീവിതയാണ് അമ്പിളി ദേവി. എല്ലാ സ്ത്രീകൾക്കും ഒരു ബലമാണ് ഈ ജീവിതമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് അമ്പിളിയുടെ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.