ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ തനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നൽകിയ ഒരാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി: ഭാവന പറയുന്നു

109

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. താൻ ഇരയല്ല അതിജീവിതയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് നടി ഭാവന. അഞ്ചു വർഷത്തെ നിശബ്ദതയ്ക്ക് ഒടുവിലാണ് ഭാവന താൻ ആ ക്ര ണ ത്തിന് ഇരയായതിനെ കുറിച്ചും പിന്നീടുള്ള തന്റെ ജീവിതത്തെ കുറിച്ചും മനസു തുറന്നത്.

അതേ സമയം അവസിനിച്ചു എന്ന് ഏകദേശം എല്ലാവരും വിധിയെഴുതിയ കേസായിരുന്നു നടി ആ ക്ര മി ക്ക പ്പെട്ട കേസ്. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോട് കൂടി കേസിന് വീണ്ടും പുതുജീവൻ ലഭിക്കുകയായിരുന്നു. അതിന് ശേഷം അതിജീവിത തന്നെ ആദ്യമായി തന്റെ യാത്രയെ പറ്റി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertisements

ഒടുവിൽ താൻ ഇരയല്ല അതിജീവിത തന്നെയാണെന്ന് വിളിച്ചു പറഞ്ഞ് ബർഖ ദത്തിന്റെ മോജോ സ്റ്റോറിയിലൂടെ ഭാവന പുറത്തേക്ക് വന്നു. ആ യാത്രയിൽ തന്റെയൊപ്പം നിന്ന സ്ത്രീകളെ കുറിച്ച് പറയുകയാണ് ഭാവന. ന്യൂസ് മിനിട്ടിനായി ധന്യ രാജേന്ദ്രൻ നടത്തിയ അഭിമുഖത്തിലാണ് തന്നെ പിന്തുണച്ചവരെ പറ്റിയും ഡബ്ല്യൂസിസിയെ പറ്റിയും ഭാവന പറഞ്ഞത്.

Also Read
എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവൾ ആണ് നീയെന്ന് മഞ്ജിമയോട് കാമുകൻ ഗൗതം കാർത്തിക്, ഗോസിപ്പല്ല ഇരുവരും തമ്മിൽ ശക്തമായ പ്രണയം തന്നെ

തനിക്ക് പിന്തുണയുമായി തന്നോടൊപ്പം നിന്ന സ്ത്രീകളെ കുറിച്ചാണ് ഭാവന ഇപ്പോൾ സംസാരിക്കുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും ഭാവന ന്യൂസ് മിനുട്ടിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നൽകിയ ഒരാളാണ്.

ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവർ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളിൽ സംസാരിച്ചു എന്നാണ് ഭാവന പറയുന്നത്. ഡബ്ല്യൂസിസിയും താരങ്ങളും നൽകിയ പിന്തുണയെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന എന്നിവരോട് താൻ ദിവസവും സംസാരിക്കാറുണ്ട്.

രേവതി, മേക്കപ്പ് ആർട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാർ, ജീന എന്നിവർ സുഖമാണോ എന്ന് ചോദിക്കുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യും. അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു.

മിയ, നവ്യാ നായർ, പാർവതി, പത്മപ്രിയ, റിമ, അനുമോൾ, കവിതാ നായർ, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവർത്തകരെല്ലാം തനിക്കൊപ്പം നിന്നവരാണ്. അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയർ എഡിറ്റർ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ടൊവിനോ, സുപ്രിയ, ലിസി പ്രിയദർശൻ എന്നിവരെല്ലാം തന്നോടൊപ്പം ഉണ്ടായിരുന്നു.

Also Read
നിത്യാ മേനോനെ ഞാൻ കാമമില്ലാതെ സ്‌നേഹിച്ചു, എന്റേത് ആത്മാർത്ഥമായ സ്‌നേഹം ആയിരുന്നു, പക്ഷേ എന്നെ ഒരു സഹോദരനായി പോലും കാണാൻ അവർ തയ്യാറായില്ല: സന്തോഷ് വർക്കി

സാംസ്‌കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി സാർ തന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് ഭാവന പറയുന്നത്.

Advertisement