അറിയപ്പെടുന്ന നടന്റെ മകളായിരുന്നിട്ടും ദുരനുഭവങ്ങൾ ആണുണ്ടായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലക്ഷ്മി മഞ്ചു

900

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ താരമാണ് തെലുങ്ക് നടി ലക്ഷ്മി മഞ്ജു. തെലുങ്കിലെ പ്രശസ്ത താരം നടൻ മോഹൻ ബാബുവിന്റെ മകൾ എന്ന നിലയിലും ഏറെ ശ്രദ്ധേയയാണ് ലക്ഷ്മി മഞ്ജു. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ താൻ ഒരു താരപുത്രി ആയിട്ടും തനിക്ക് സിനിമയിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്ന് തുറന്നു പറയുകയാണ് നടിയും നിർമ്മതാവുമായ ലക്ഷ്മി മഞ്ചു. ക്രൂ ര മാ യ ബോഡി ഷെ യ് മിം ഗിന് താൻ ഇരയായിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിൽ ലക്ഷ്മി തുറന്നു പറയുന്നത്.

Advertisements

തന്റെ അച്ഛനെ എല്ലാവർക്കും അറിയുന്നതിനാലും തന്റെ കുടുംബത്തെ അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ തന്റെ ചിന്ത തെറ്റായിരുന്നു. അവർ കരുണയില്ലാത്തവരാണ്. ആരും എവിടേയും നല്ലവരല്ല. പതിറ്റാണ്ടുകളായി മനുഷ്യർ അനുഭവിക്കുന്നതാണ് ബോ ഡി ഷെ യ് മിം ഗ് എന്നും അത് നാൾക്കുനാൾ വർധിച്ചു വരികയാണ്.

Also Read
ലാലേട്ടൻ വരുമ്പോൾ ഒരു ഗന്ധർവൻ വന്ന ഫീലായിരുന്നു, അവിടെ മുഴുവൻ ചന്ദനത്തിന്റെ മണമായിരുന്നു; അനുഭവം വെളിപ്പെടുത്തി അന്ന രാജൻ

താൻ കുറച്ച് തടി വച്ചിരുന്നപ്പോൾ അവർ പറഞ്ഞു താൻ ഭയങ്കര തടിയാണെന്ന്. ഇപ്പോൾ മെലിഞ്ഞപ്പോൾ അവർ പറയുന്നത് വല്ലാതെ മെലിഞ്ഞുപോയി എന്നാണ്. നമ്മൾക്ക് എല്ലാവരേയും സന്തോഷിപ്പിക്കാനാകില്ല. അതുകൊണ്ട് സ്വയം സന്തോഷിപ്പിക്കുക. സ്വയം തിരിച്ചറിയുക. അതാണ് ജീവിതത്തിൽ സഹായിക്കുന്ന യാത്ര. നിങ്ങൾ എന്ത് ചെയ്താലും വിധിക്കപ്പെടും.

എന്ത് സംഭവിച്ചാലും നിങ്ങൾക്ക് കുറ്റബോധം തോന്നരുത്. നിങ്ങൾക്ക് ആഗ്രഹമുള്ളത് ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടയരുത്. ഭയമില്ലാത്തവരായി മാറുകയാണ് വേണ്ടത് എന്നാണ് ലക്ഷ്മി മഞ്ചു പറയുന്നത്. അതേസമയം, ലക്ഷ്മി മഞ്ചു ഒരു പ്രധാന കഥാപാത്രമായി മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ എത്തുന്നുണ്ട്.

വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ഒടിടി റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത് എന്നാണ് അറിയുന്നത്.

Also Read
അയാൾ മെന്റലി ഓഫ് ആണ്, സന്തോഷ് വർക്കിയുടെ ശല്യ പെടുത്തലിനെ കുറിച്ച് വെളിപ്പെടുത്തി നിത്യാമേനോൻ

Advertisement