മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ദിലീഷ് പോത്തൻ സുരാജ് വെഞ്ഞാറന്മൂടിനേയും ഫഹദ് ഫാസിലിനേയും നായകൻമാരാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ കൂടി സിനിമയിൽ തുടക്കം കുറിച്ച താരമാണ് നടി നിമിഷ സജയൻ. പിന്നീട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നുു.
വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നിൽ എത്താൻ എന്നും നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ മുൻനിര നായികമാരുടെ ഇടയിൽ സ്ഥാനം നേടിയെടുത്തു.
ചോല എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുളള കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിമിഷ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ നിമിഷാ സജയൻ വനിതാ ദിനത്തിൽ പങ്കുവെച്ച തന്റെ ചിത്രങ്ങൾക്ക് നേരെ കടുത്ത വിമർശനം ആണ് പ്രേക്ഷകരിൽ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കീറിയ തരത്തിലുള്ള ജീൻസ് ഇട്ട ഫോട്ടോ ആയിരുന്നു നിമിഷ പോസ്റ്റ് ചെയ്തത്.
ആരെങ്കിലും കുട്ടിക്ക് പിരിവെടുത്തെങ്കിലും വസ്ത്രം വാങ്ങി നൽകണേ, ഇത്രയും കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാർക്ക് പോലും കണ്ടിട്ടില്ലല്ലോ, നല്ലൊരു നടിയായിരുന്നു ഇപ്പോൾ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രവും ധരിക്കില്ല എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. നാണമില്ലാത്തവൾ, പറഞ്ഞ വാക്ക് പാലിച്ചല്ലോ, എന്നും കമന്റുകൾ ചിത്രത്തിന് കിട്ടുന്നുണ്ട്.
എന്നാൽ ഈ കമന്റുകളോടൊന്നും നിമിഷ ഇത് വരെ പ്രതികരിച്ചിട്ടില്ല. അതേ സമയം നിമിഷയെ പിന്തുണച്ചുകൊണ്ടും നിരവധി പേര് എത്തിയിട്ടുണ്ട്. കഥാപാത്രം ആവിശ്യപ്പെടുന്നുവെങ്കിൽ മേക്കപ്പ് ഇടാൻ തയാറാണെന്നും എന്നാൽ വ്യക്തിജീവിതത്തിൽ മേക്കപ്പ് ഇട്ട് നടക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല എന്നും ഒരിക്കൽ ഒരു പരുപാടിയിൽ നിമിഷ പറഞ്ഞിരുന്നു. അതേ സമയം സൂരാജ് വെഞ്ഞാറന്മൂടിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ ആണ് നിമിഷ അവസാനമായി അഭിനയിച്ചത്. ഒടിടി റിലീസായിട്ടായിരുന്നു ഈ സിനിമ എത്തിയത്.
മികച്ച പ്രതികരണം നേടിയെടുത്ത ചിത്രത്തിലെ അഭിനയത്തിന് നിമിഷ സ്വന്തമാക്കിയത്. നിരവധി വീട്ടമ്മമാർ ആണ് നിമിഷ അവതരിപ്പിച്ചത് തങ്ങളുടെ ജീവിതം തന്നെയാണ് എന്ന് തുറന്ന് പറഞ്ഞത്. ഒരുപാട് പേർക്കുള്ള പ്രചോദനം ആണ് ചിത്രത്തിൽ കൂടി നിമിഷ നൽകിയത്.