പ്രശസ്ത സംവിധായകന്റെ മകൾ, ഇന്ന് തമിഴകത്തിന്റെ ഹിറ്റ് നായിക; മഞ്ഞുരുകും കാലത്തിലെ ജാനി നികിതയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെ

11730

സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് മഞ്ഞുരുകും കാലം എന്ന പരമ്പര. ജാനിക്കുട്ടി എന്ന പെൺകുട്ടിയുടെ ജീവിതമാണ് സീരിയൽ പറയുന്നത്.

തഹസിൽദാറായ വിജയരാഘവന്റെയും രത്നമ്മ ടീച്ചറുടെയും ദത്തുപുത്രിയായി എത്തിയ ജാനകിയെ പ്രേക്ഷകർ നെഞ്ചോടു ചേർക്കുകയും ചെയ്തു. ഈ പരമ്പരയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ ജാനികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നിഖിത രാജേഷ്.

Advertisements

strong>Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

ചെറുപ്പത്തിലെ തന്നെ ബാലതാരമായി സീരിയൽ രംഗത്ത് സജീവമായിരുന്നു നികിത. മൂന്നര വയസ്സിൽ, ഓമനത്തിങ്കൾ പക്ഷി ആയിരുന്നു നികിതയുടെ ആദ്യ സീരിയൽ. സംവിധായകൻ കൂടിയായ അച്ഛന്റെ കൂട്ടുകാരൻ വഴിയാണ് സീരിയലിലേക്ക് നികിത എത്തുന്നത്. തുടർന്ന് രഹസ്യം, ദേവീമാഹാത്മ്യം. ശ്രീ ഗുരുവായൂരപ്പൻ, സസ്നേഹം, ജൂനിയർ ചാണക്യൻ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചു.

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജാനിക്കുട്ടിയായി മഞ്ഞുരുകും കാലത്തിലേക്ക് നികിത എത്തുന്നത്. ചില സിനിമകളിലും ബാലതാരമായി നികിത എത്തിയിരുന്നു. കളേഴ്‌സ് എന്ന സിനിമയിൽ റോമയുടെ ചെറുപ്പം ചെയ്തിരുന്നു. പിന്നെ, ആകസ്മികം, കന്യാകുമാരി എക്‌സ്പ്രസ് തുടങ്ങിയ സിനിമകളിലും നിഖിത അഭിനയിക്കുകയും ചെയ്തു.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

എന്നാൽ മഞ്ഞുരുകും കാലം എന്ന സീരിയലിന് പിന്നാലെ നിഖിതയെ പ്രേക്ഷകർ പിന്നെ പരമ്പരകളിൽ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ഇന്ന് നിഖിത ആ പഴയ ബാലതാരം അല്ല. മുമ്പു സിനിമ തന്നെയാണ് തന്റെ മോഹമെന്ന് നികിത വെളിപ്പെടുത്തിയിരുന്നു. പാവം റോളുകളിലാണ് സീരിയലുകളിൽ തിളങ്ങിയതെങ്കിലും വില്ലത്തിയാകാനും തനിക്ക് ഒട്ടും മടിയില്ലെന്നും നിതിക തുറന്നു പറഞ്ഞിരുന്നു.

പ്രമുഖ സീരിയൽ സംവിധായകനായ രാജേഷിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥയായ ചിത്രയുടെയും ഏക മകളാണ് നികിത. തിരുവനതപുരം സ്വദേശി കൂടിയായ നികിതയുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ സരസ്വതി വിദ്യാലയം സ്‌കൂളിൽ ആയിരുന്നു.

അതേസമയം താരം ഇപ്പോൾ ഉപരിപഠനത്തിന് തിരക്കിലാണ് താരം. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുമായി യഥാർത്ഥ ജീവിതത്തിൽ അത്ര സാമ്യം ഒന്നും താനാണ് നികിതയ്ക്ക് ഇല്ല. കാര്യങ്ങൾ പറയാനും ബോൾഡായി പ്രതികരിക്കാനും ഈ ഇരുപതുകാരിക്ക് മടിയില്ല. ഒറ്റമോളായതു കൊണ്ട് കുറേ കൊഞ്ചിച്ചിട്ടുണ്ടെങ്കിലും തെറ്റു കണ്ടാൽ പ്രതികരിക്കാൻ തന്നെ രക്ഷിതാക്കൾ പ്രാപ്തരാക്കിയിട്ടുണ്ട് എന്നും നികിത തന്നെ പറയാറുമുണ്ട്.

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

മലയാളം പരമ്പരയ്ക്ക് പുറമെ തമിഴ് മേഖലയിലും നികിത തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ നികിത പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അരുന്ധതി എന്ന തമിഴ് പരമ്പരയിൽ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നതും. നിലവിൽ ചെന്നൈയിൽ താമസമാക്കിയിരിക്കുകയാണ് ഈ ഇരുപതുകാരി ഇപ്പോൾ.

Advertisement