ദിലീപിന്റെ നായകനായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് നിഖില വിമൽ. 24*7 എന്ന സിനിമയിലൂടെ ആയിരുന്നു നിഖില വിമൽ ദിലീപിന്റെ നായികയായി എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ നിഖില അഭിനയിച്ചിരുന്നുവെങ്കലും കൂടുതലും ചെറിയ ചെറിയ വേഷങ്ങളിലാണ് നടി എത്തിയിട്ടുള്ളത്.
ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി നിഖില വിമൽ. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൽ ഇത്രയും വലിയൊരു കഥാപാത്രം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് നിഖില പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം താൻ ചെയ്തതെല്ലാം ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നെന്നും ഒരു അവസരത്തിൽ ഇനി അത്തരം കഥാപാത്രങ്ങൾ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടി വന്നു. കഥാപാത്രം നല്ലതായിരിക്കുമെങ്കിൽ മൊത്തത്തിൽ സിനിമയിലുള്ള എന്റെ പ്ലേസ്മെന്റ് എല്ലാം ചെറുതായിരിക്കുമായിരുന്നു.
നല്ല ടീമിന്റെ കൂടെ പ്രവർത്തിക്കണമെന്നതുകൊണ്ട് അത്തരത്തിൽ കുറേ സിനിമകൾ ഞാൻ ചെയ്തു. എന്നാൽ പിന്നീട് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കരിയറിൽ എിക്ക് ഒരു വളർച്ചയുണ്ടാകില്ലെന്ന് തോന്നിയെന്നും നിഖില അഭിമുഖത്തിൽ പറയുന്നു.
പിന്നീട് കുറച്ചുകൂടി പ്രാധാന്യമുള്ള ചിത്രം വേണമെന്ന് തോന്നുകയും യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബ്രേക്ക് എടുക്കുയും ചെയ്തത്. ആ സമയത്ത് തമ്പി എന്ന ചിത്രം മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നെ അഞ്ചാം പാതിരയിലെ ഗസ്റ്റ് റോളും ചെയ്തു.
എനിക്ക് ഒട്ടും ഐഡിയ ഉണ്ടായിരുന്നില്ല. എനിക്ക് വന്നതെല്ലാം ഗസ്റ്റ് റോളും പാട്ട് സീനുകളും രണ്ട് സീനുമെല്ലാമായിരുന്നു. അതേസമയം പ്രീസ്റ്റിലെ കഥാപാത്രത്തിന് സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. ഒരു സൂപ്പർസ്റ്റാർ സിനിമയിൽ അത്രയും പ്രധാന്യമുള്ള ഒരു പ്രധാനപ്പെട്ട കഥാപാത്രം കിട്ടിയപ്പോൾ അതിന് കുറച്ചുകൂടി റീച്ച് കിട്ടി.
Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന
മഞ്ജു ചേച്ചിയും മമ്മൂട്ടി സാറുമെല്ലാം വന്നതോടെ സിനിമ വലുതായി. വലിയ ക്യാരക്ടർ വലിയ സിനിമയിൽ ചെയ്യാൻ പറ്റി എന്നതാണ് പ്രീസ്റ്റിന്റെ പ്രത്യേകതയെന്നെും നിഖില വെളിപ്പെടുത്തുന്നു.