മലയാളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ ഗ്ലാമർ നായിക ആണ് നമിത. തമിഴ സിനിമകളിൂലൂടെ ഒരു കാലത്ത് യുവാക്കളുടെ ഹരമായിമാറിയിരുന്ന നമിത ഗ്ലാമറസ് വേഷങ്ങളുടെയും ഐറ്റം ഡാൻസുകളിലൂടെയും ആണ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധേയ ആയത്.
സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിട്ടുട്ടുള്ള നമിത തെന്നിന്ത്യൻ സിനിമയുടെ ഗ്ലാമർ പരിവേഷം തന്നെ ആയിരുന്നു. ഒട്ടേറെ സിനിമകൾ ചെയ്ത നമിതയ്ക്ക് തെന്നിന്ത്യ ഒട്ടാകെ ആരാധകർ ഏറെ ആണ്. 2002 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ ആണ് നമിത തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.
തുടർന്ന് ഒട്ടേറെ ഭാഷകൾ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങൾ ആണ് താര സുന്ദരി നമിതയെ തേടി എത്തിയത്. 2010 ൽ കലാഭവൻ മണിയെ നായകൻ ആക്കി പ്രമോദ് പപ്പൻ സംവിധാനം ചെയ്ത ബ്ലാക്ക് സ്റ്റാലിൻ എന്ന ചിത്രത്തിലെ നായിക ആയി നമിത മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
അതിനു ശേഷം മലയാളത്തിൽ കാര്യമായ വേഷങ്ങൾ ഒന്നും ലഭിക്കാതിരുന്ന നടി പിന്നീട് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലൂടെ ആണ് വീണ്ടും മലയാളത്തിൽ എത്തിയത്. ചിത്രത്തിലെ ജൂലി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും തന്റെ സിനിമ അനുഭവങ്ങളും ഒക്കെ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സിനിമ ഇൻഡസ്ട്രിയിൽ കാസ്റ്റിംഗ് കൗച്ച് വളരെ പരസ്യമായ രഹസ്യം ആണെന്നാണ് നമിത പറയുന്നത്. അതുമാത്രമല്ല ഇതിൽ യുവതികൾക്ക് പുറമെ യുവാക്കളും ഇരകളാകാറുണ്ടെന്നും താരം പറഞ്ഞു. മിക്ക ആളുകളും തങ്ങൾക്ക് സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ പലതും ആരോടും പറയാതെ കോംപ്രമൈസ് ചെയ്യുക ആണെന്നും താരം വ്യക്തമാക്കിയിരുന്നു.