ജീവിതത്തിൽ താൻ വെറുക്കുന്ന ഒരേ ഒരാൾ ആരെന്ന് വെളിപ്പെടുത്തി മമ്മൂട്ടി, അമ്പരന്ന് ആരാധകർ

709

മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ താരങ്ങളിലൊരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് മമ്മൂട്ടി.

വർഷങ്ങളായി മലയാളികളുടെ സിനിമാചിന്തകളിൽ മമ്മൂട്ടി എന്ന പേരുണ്ട്. ഇന്നും അദ്ദേഹം ആരാധകരേയും സിനിമാപ്രേമികളേയും ആവേശം കൊള്ളിക്കുകയാണ്. എന്നാൽ മലയാളത്തിന്റെ ഈ അഭിനയ പ്രതിഭയ്ക്ക് ഒരു ദൗർബല്യമുണ്ട്. തന്റെ ആ ദൗർബല്യത്തെ കുറിച്ച് മമ്മൂട്ടി മനസ് തുറക്കുകയാണ്.

Advertisements

കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദൗർബല്യത്തെ കുറിച്ച് പറയുന്നത്. പഴയ അഭിമുഖത്തിലെ ഭാഗങ്ങൾ ഇപ്പോൾ വീണ്ടും ചാനലിലൂടെ പങ്കുവെക്കുകയായിരുന്നു.

തന്റെ ആ ദൗർബല്യത്തോടൊപ്പം താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയെ കുറിച്ചും സ്നേഹിക്കുന്ന വ്യക്തിയെ കുറിച്ചുമെല്ലാം മമ്മൂട്ടി മനസ് തുറക്കുന്നുണ്ട്. സിനിമ അഭിനയമാണ് തന്റെ ഏറ്റവും വലിയ ദൗർബല്യമായി മമ്മൂട്ടി ചൂണ്ടിക്കാണിക്കുന്നത്. വികാരങ്ങളിൽ ഏറ്റവും നല്ലത് സ്നേഹമാണെന്നും മമ്മൂട്ടി പറഞ്ഞു.

എല്ലാ വികാരങ്ങളും സ്നേഹത്തിൽ നിന്നുമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തന്നെയാണന്നും മമ്മൂട്ടി പറഞ്ഞു. പിന്നീട് തന്റെ കുടുംബത്തേയും സ്നേഹിക്കുന്നതായി മമ്മൂട്ടി ചോദിച്ചു. ആരെയാണ് വെറുക്കുന്നത് എന്നു ചോദിച്ചപ്പോൾ മമ്മൂട്ടി നൽകിയ ഉത്തരം എന്നെ തന്നെ എന്നായിരുന്നു.

തന്നെ കൊണ്ട് സാധിക്കാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ സ്വയം വെറുപ്പ് തോന്നുമെന്ന് മമ്മൂട്ടി പറഞ്ഞു. തനിക്ക് രാഷ്ട്രീയ താൽപര്യങ്ങളില്ല. എന്നാൽ രാഷ്ട്ര താൽപര്യമുണ്ട്. രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടെന്നും മമ്മൂട്ടി കൂട്ടിചേർത്തു. എത്തിയിരിക്കുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് വമ്പൻ റിലീസായിട്ടാണ് എത്തിയത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതകൊണ്ട് കൂടിയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരുന്നത്. മികച്ച അഭിപ്രായം നേടിയെടുക്കുന്ന പ്രീസ്റ്റ് കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും ഒരേസമയമാണ് റിലീസിനെത്തിയത്.

മമ്മൂട്ടി വൈദികന്റെ റോളിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്ക് പുറമെ നിഖില വിമൽ, സാനിയ അയ്യപ്പൻ, ജഗദീഷ്, മധുപാൽ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

Advertisement