മലയാളി സിനിമാ സീരിയൽ പ്രേക്ഷകർക്ക് സിനിമകളിലൂടേയും സീരിയലുകളിലൂടേയും ഏറെ പരിചിതമായി മാറിയ താരം ആണ് ഐറിൻ. മനം പോലെ മാംഗല്യം എന്ന പരമ്പരയിലൂടെയാണ് കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി ഐറിൻ മാറുന്നത്.
മനം പോലെ മംഗല്യം എന്ന പരമ്പരയിലെ താരമാണ് ഐറിൻ. പരമ്പരയിൽ രാഗിണിയെന്ന കഥാപാത്രത്തെ ആണ് ഐറിൻ അവതരിപ്പിക്കുന്നത്. വിമല എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കൂട്ടുകാരിയാണ് രാഗിണി. നേരത്തെ, ക്യൂൻ, ജാക്ക് ഡാനിയൽ പോലുള്ള ചില സിനിമകളിലും ഐറിൻ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഐറിൻ. ജീവിത ത്തിൽ വിശ്വസിച്ചവരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഐറിൻ പറയുന്നത്. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ജീവിതത്തിൽ അടുത്ത് വിശ്വസിച്ചവർ ചിലരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ഐറിൻ പറയുന്നത്.
Also Read
നൽകുന്നത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ, വാങ്ങുന്നത് പത്ത് കോടി; നയൻതാരയുടെ ഞെട്ടിക്കുന്ന പ്രതിഫലം
താൻ കാശിന്റെ കാര്യത്തിലാണ് പലപ്പോഴും പറ്റിക്കപ്പെട്ടതെന്നും താരം പറയുന്നു. ചിലർ തങ്ങളുടെ സങ്കടങ്ങളൊക്കെ പറഞ്ഞ് കാശ് വാങ്ങും. എന്നാൽ തിരിച്ച് ചോദിച്ചാൽ നിന്നെ എനിക്ക് പരിചയമേ ഇല്ലല്ലോ എന്ന തരത്തിലാവും പെരുമാറുക എന്നാണ് ഐറിൻ പറയുന്നത്. വിളിച്ചാൽ ഫോണും എടുക്കില്ല.
അങ്ങിനെ പലരും പറ്റിച്ചിട്ടുണ്ടെന്നും പലപ്പോഴും സ്ത്രീകൾ തന്നെയാണ് പറ്റിയ്ക്കുന്നതെന്നും ഐറിൻ പറയുന്നു. ആശുപ ത്രി കേസ ും മറ്റുമൊക്കെ പറഞ്ഞാണ് കാശ് വാങ്ങുന്നത്. അപ്പോൾ നമ്മളും വിശ്വസിച്ച് പോകും എന്നും ഐറിൻ പറയുന്നു. അങ്ങനെ കാശ് കൊടുക്കും.
എന്നാൽ അതുവരെ സുഹൃത്തായി നിന്നവർ പിന്നെ നമ്മളെ കണ്ട ഭാവം നടിക്കാതെ പോകുമെന്നും അപ്പോ ഴാണ് ശരിയ്ക്കും നമ്മൾ അവരെ കുറിച്ച് അന്വേഷിക്കുന്നതെന്നും ഐറിൻ പറയുന്നു. സത്യത്തിൽ അവരുടെ സ്വഭാവം തിരിച്ചറിയുമ്‌ബോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നുവെന്നും ഐറിൻ ഓർക്കുന്നു.
അതേസമയം അഭിമുഖത്തിനിടെ അവതാരകനും പരമ്പരയുടെ പ്രൊഡക്ഷൻ ടീമിലുള്ള ആളും ചേർന്ന് ഐറിനെ പറ്റിക്കുകയുണ്ടായി. ഇതിനിടെ ഐറിൻ കരയുകയുണ്ടായി. പ്രൊഡക്ഷനിൽ നിന്നും അനുവാദം വാങ്ങിയ ശേഷമായിരുന്നു താരവുമായുള്ള അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖത്തിനിടെ ഷോട്ട് റെഡിയായെന്നും പറഞ്ഞ് പ്രൊഡക്ഷനിലെ ആൾ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഒടുവിൽ ഇയാൾ അഭിമുഖം നടക്കുന്നയിടത്തേക്ക് എത്തുകയും ചെയ്തു. പിന്നാലെ ഇയാളും അവതാരകനും തമ്മിൽ ്തർക്കം ആയി. ഇതോടെയാണ് ഐറിൻ കരയുന്നത്. പിന്നാലെ ഇരുവരും ചേർന്ന് താരത്തെ ആശ്വസിപ്പിക്കുകയും തങ്ങൾ പ്രാങ്ക് ചെയ്തതാണെന്ന് അറിയിക്കുകയുമായിരുന്നു.